ആ ഗോളും ആ കൂട്ടുകെട്ടും മറക്കാനാവില്ല, ഓർമ്മകൾ പങ്കുവെച്ച് ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം അഡ്രിയാൻ ലൂണ | Adrian Luna
ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അഡ്രിയാൻ ലൂണ. മൂന്നു സീസണുകളായി ടീമിനൊപ്പമുള്ള താരം ക്ലബിനായി ഏറ്റവും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരുന്നത്. ഈ സീസണിലും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കെയാണ് ലൂണക്ക് പരിക്കേറ്റത്. ഡിസംബറിൽ പരിക്കേറ്റു ശസ്ത്രക്രിയ നടത്തിയ താരം അതിനു ശേഷം ഇതുവരെ കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല.
പരിക്കിൽ നിന്നും മോചിതനാകാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അഡ്രിയാൻ ലൂണ ഈ മാസം പകുതിയോടെ ചെറിയ രീതിയിൽ പരിശീലനം ആരംഭിക്കുമെന്നാണ് കരുതുന്നത്. അതിനിടയിൽ താരം കഴിഞ്ഞ ദിവസം ഒരു അഭിമുഖം നൽകുകയുണ്ടായി. അതിൽ ബ്ലാസ്റ്റേഴ്സിലെ തന്റെ പ്രിയപ്പെട്ട ഗോളിനെക്കുറിച്ചും കൂട്ടുകെട്ടിനെക്കുറിച്ചുമെല്ലാം താരം സംസാരിച്ചിരുന്നു.
Adrian Luna(about his best goal for KBFC) 🗣️ "Goal against Goa, that shoot from outside the box & then ball goes up & dip" #KBFC pic.twitter.com/qrvAvIHAAC
— KBFC XTRA (@kbfcxtra) March 4, 2024
തന്റെ പ്രിയപ്പെട്ട ഗോൾ ബ്ലാസ്റ്റേഴ്സിൽ എത്തിയ ആദ്യത്തെ സീസണിൽ എഫ്സി ഗോവക്കെതിരെ നേടിയതാണെന്നാണ് അഡ്രിയാൻ ലൂണ പറയുന്നത്. ബോക്സിന് പുറത്തു നിന്നും തൊടുത്ത ഷോട്ട് മുകളിലേക്ക് പോയി വലയിലേക്ക് താഴ്ന്നിറങ്ങിയ മനോഹരമായ ഒരു ഗോളായിരുന്നു അത്. ആ മത്സരത്തിൽ ഗോളിന് പുറമെ ഒരു അസിസ്റ്റും അഡ്രിയാൻ ലൂണ സ്വന്തമാക്കിയിരുന്നു.
Adrian Luna 🗣️ "In first season with Jorge & Alvaro; we speak always spanish, we were all the time together; having fun on the pitch & off the pitch, I really enjoyed to play with them because we speak same language" #KBFC pic.twitter.com/QeqwhMsAID
— KBFC XTRA (@kbfcxtra) March 4, 2024
ബ്ലാസ്റ്റേഴ്സിലെ ആദ്യത്തെ സീസണിൽ ജോർജ് പെരേര ഡയസ്, അൽവാരോ വാസ്ക്വസ് എന്നിവരുമായി ഉണ്ടായിരുന്ന കൂട്ടുകെട്ട് തനിക്ക് പ്രിയപ്പെട്ടതായിരുന്നുവെന്നും ലൂണ പറഞ്ഞു. സ്പാനിഷ് ഭാഷ സംസാരിക്കുന്ന താരങ്ങളായിരുന്നു അവരെന്നതിനാൽ മുഴുവൻ സമയവും തങ്ങൾ ഒരുമിച്ച് ആസ്വദിച്ചിരുന്നുവെന്നും അവർക്കൊപ്പം ചിലവഴിച്ച സമയം മികച്ചതായിരുന്നുവെന്നും ലൂണ വ്യക്തമാക്കി.
ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ ഉണ്ടായിരുന്ന ആ കൂട്ടുകെട്ട് ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിച്ചിരുന്നെങ്കിലും ഹൈദെരാബാദിനോട് തോൽവി വഴങ്ങി. ആ സീസണിന് ശേഷം പെരേര ഡയസ്, വാസ്ക്വസ് എന്നിവരെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് നേതൃത്വത്തിന് കഴിഞ്ഞില്ല. രണ്ടു താരങ്ങളും ക്ലബ് വിട്ടപ്പോൾ ലൂണ മാത്രം ടീമിനൊപ്പം തുടർന്നു.
Adrian Luna Talks About His Favorite Goal