പണത്തേക്കാൾ വലുതാണ് കേരള ബ്ലാസ്റ്റേഴ്‌സ്, അഡ്രിയാൻ ലൂണ എവിടേക്കും പോകുന്നില്ല | Adrian Luna

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന പ്രഖ്യാപനം വന്നത് ആരാധകർക്ക് അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു. അതിനു പിന്നാലെ ആശങ്കയുണ്ടായ കാര്യമാണ് ടീമിലെ പ്രധാന താരമായ അഡ്രിയാൻ ലൂണ ക്ലബ് വിടുമോയെന്നത്. ഇവാൻ വുകോമനോവിച്ചിന്റെ പദ്ധതികളിൽ പ്രധാന താരമായിരുന്നു അഡ്രിയാൻ ലൂണയെന്നതു തന്നെയാണ് അതിനു കാരണം. ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനം ഒഴിയുന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ എഫ്‌സി ഗോവ അഡ്രിയാൻ ലൂണക്ക് വേണ്ടി ശ്രമം നടത്തുന്ന വാർത്ത പുറത്തു വന്നത് ആരാധകരിൽ കൂടുതൽ ആശങ്ക […]

റോയ് കൃഷ്‌ണയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്ത്, ദിമിയെ കൈവിടുമെന്ന സൂചനയോ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത സമയമാണിപ്പോൾ. നിരവധി താരങ്ങളെ ലക്ഷ്യമിട്ട് ക്ലബുകൾ വലയെറിഞ്ഞു തുടങ്ങിയിരിക്കുന്നു. പല താരങ്ങളുടെയും കരാർ അവസാനിക്കാൻ സമയമായതിനാൽ അവരുമായി ധാരണയിലെത്താനുള്ള ശ്രമവും തുടരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സും പുതിയൊരു ടീമിനെ ഒരുക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അഭ്യൂഹം ഒഡിഷ എഫ്‌സിയുടെ സ്‌ട്രൈക്കറായ റോയ് കൃഷ്‌ണക്ക് വേണ്ടി ക്ലബ് ശ്രമം നടത്തുന്നുണ്ടെന്നതാണ്. ഈ സീസണോടെ ഒഡിഷ എഫ്‌സിയുമായുള്ള കരാർ അവസാനിക്കുന്ന താരം അത് പുതുക്കാൻ ആഗ്രഹിക്കുന്നില്ല. താരത്തിനായി […]

ക്യാപ്റ്റൻ ലിത്വാനിയയുടെ കമന്റ് സൂചിപ്പിക്കുന്നതെന്ത്, കേരള ബ്ലാസ്റ്റേഴ്‌സ് താരം മോഹൻ ബഗാനിലേക്കു ചേക്കേറുമോ | Fedor Cernych

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനിക്കാറായതോടെ നിരവധി ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ പുറത്തു വരാൻ തുടങ്ങിയിരിക്കുന്നു. അടുത്ത സീസണിലേക്കായി നിരവധി ടീമുകൾ അഴിച്ചുപണികൾ നടത്തുന്നതിനാൽ പല താരങ്ങളും ക്ലബുകൾ മാറാനുള്ള സാധ്യതയുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിലേയും നിരവധി താരങ്ങളെ മറ്റുള്ള ക്ലബുകൾ റാഞ്ചാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അഭ്യൂഹങ്ങളിൽ ഒന്നാണ് ടീമിന്റെ മധ്യനിര താരമായ ജിക്‌സൻ സിങ് ക്ലബ് വിടാൻ സാധ്യതയുണ്ടെന്നത്. ഇരുപത്തിരണ്ടു വയസുള്ള താരത്തിന്റെ കരാർ അടുത്ത സീസണോടെ അവസാനിക്കാനിരിക്കെ മോഹൻ […]

പരിശീലകൻ ആരായാലും ഗോവക്കൊപ്പമുള്ളതിനേക്കാൾ മികച്ച പ്രകടനം നോഹ സദൂയി നടത്തും, ഉറപ്പു നൽകി മാർക്കസ് മെർഗുലാവോ | Noah Sadaoui

ഈ സീസണിലും കിരീടമില്ലാത്ത അവസാനിപ്പിക്കേണ്ടി വന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവ താരമായ നോഹ സദൂയിയെ സ്വന്തമാക്കിയെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നെങ്കിലും മാർക്കസ് സ്ഥിരീകരിച്ചതോടെ അത് ഔദ്യോഗിക പ്രഖ്യാപനം പോലെയാണ്. ഏതാണ്ട് ഒരു മാസം മുൻപ് തന്നെ നോഹയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. അതിനു ശേഷം പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടുവെന്ന വാർത്തകളും […]

ആ റെക്കോർഡ് സൃഷ്‌ടിക്കാൻ മെസി തന്നെ വേണ്ടി വന്നു, അർജന്റീന താരം എംഎൽഎസ് കീഴടക്കുന്നു | Lionel Messi

യൂറോപ്പിൽ നിന്നും അമേരിക്കൻ ലീഗിലേക്കുള്ള മെസിയുടെ ചുവടുമാറ്റം ഭൂരിഭാഗം ആരാധകർക്കും അത്ര ബോധിക്കാത്ത കാര്യമാണെങ്കിലും അർജന്റീന താരം അവിടെ തന്റെ സന്തോഷം വീണ്ടെടുത്തിട്ടുണ്ട്. പരിക്കിന്റെ പ്രശ്‌നങ്ങൾ ചെറിയ തോതിൽ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും കളത്തിലിറങ്ങുന്ന സമയത്തെല്ലാം ഗംഭീര പ്രകടനമാണ് ലയണൽ മെസി നടത്തുന്നത്. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയത്. അതിനു ശേഷം പരിക്ക് കാരണം താരത്തിന് സീസണിൽ പല മത്സരങ്ങളും നഷ്‌ടമായി. എങ്കിലും അവർക്ക് ആദ്യത്തെ കിരീടം നൽകാൻ മെസിക്ക് കഴിഞ്ഞിരുന്നു. ഈ സീസണിൽ […]

ലൂണയുടെ മുൻ ക്ലബിൽ നിന്നും ഗോൾമെഷീൻ ഐഎസ്എല്ലിലേക്ക്, ദിമിയുടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സിലെത്തുമോ | Jamie Maclaren

ഇന്ത്യൻ സൂപ്പർ ലീഗ് അവസാന ഘട്ടത്തിൽ എത്തിയതോടെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തി പ്രാപിച്ചിട്ടുണ്ട്. നിരവധി ക്ലബുകൾ അവരുടെ ടീമിനെ അടുത്ത സീസണിലേക്ക് മികച്ചതാക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു. നിലവിൽ ട്രാൻസ്‌ഫറുകൾ ഒന്നും പൂർത്തിയായിട്ടില്ലെങ്കിലും നിരവധി താരങ്ങളെയും ക്ലബുകളെയും ചേർത്തുള്ള അഭ്യൂഹങ്ങൾ പുറത്തു വരാനും തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം ഓസ്‌ട്രേലിയൻ ലീഗിൽ മെൽബൺ സിറ്റിയുടെ താരമായ ജെമീ മക്‌ലാറൻ അടുത്ത സീസണിൽ ഐഎസ്എല്ലിലേക്ക് ചേക്കേറും. മുപ്പതുകാരനായ സ്‌ട്രൈക്കർ ഏതു ക്ലബിലേക്കാണ് ചേക്കേറുകയെന്ന […]

ഗോവക്കായി അവസാന മത്സരം കളിച്ചു, മൊറോക്കൻ ഗോൾമെഷീൻ ഇനി കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ | Noah Sadaoui

ഈ സീസണിലും കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേരത്തെ തുടങ്ങിയെന്നു വേണം കരുതാൻ. ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുന്ന കാര്യം പ്രഖ്യാപിച്ചത് പുതിയൊരു ശൈലിയിലേക്ക് ടീമിനെ മാറ്റുന്നതിന് വേണ്ടിയുള്ള ആദ്യത്തെ പടിയാണ്. പുതിയ താരങ്ങളെ സ്വന്തമാക്കുന്ന കാര്യവും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ട്. അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ നേരത്തെ തന്നെ ടീമിലെത്തിച്ചിട്ടുണ്ട്. എഫ്‌സി ഗോവ താരമായ നോവ സദൂയിയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലഭിക്കുന്ന എല്ലാ […]

മാച്ച് വിന്നിങ് ഗോളുകൾ നേടിയ താരങ്ങളിൽ ഒന്നാം സ്ഥാനത്ത്, ദിമിയുടെ കരാർ പുതുക്കാൻ ഇനിയും വൈകരുത് | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് താനെന്ന് കഴിഞ്ഞ രണ്ടു സീസണുകളിൽ ദിമിത്രിയോസ് തെളിയിച്ചു. ഐഎസ്എല്ലിലെ ആദ്യത്തെ സീസണിൽ തന്നെ പത്ത് ഗോളുകൾ നേടിയ താരം ഈ സീസണിൽ തന്റെ ഗോൾനേട്ടം പതിമൂന്നായി വർധിപ്പിച്ചു. പതിനേഴു മത്സരങ്ങളിൽ നിന്നും പതിമൂന്നു ഗോളും മൂന്ന് അസിസ്റ്റുമടക്കം പതിനാറു ഗോളുകളിലാണ് താരം പങ്കാളിയായത്. ഈ സീസണിൽ ഐഎസ്എല്ലിലെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ദിമിത്രിയോസാണ്. ഫൈനലിൽ കുമ്മിങ്‌സിന് മൂന്നു ഗോളുകൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ ആ നേട്ടം ദിമിത്രിയോസ് […]

കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരത്തിനെ വേണം, വമ്പൻ ട്രാൻസ്‌ഫർ ഫീസ് വാഗ്‌ദാനം ചെയ്‌ത്‌ മോഹൻ ബഗാൻ | Jeakson Singh

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസൺ അവസാനിക്കാറായതോടെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ പലതും വന്നു തുടങ്ങിയിട്ടുണ്ട്. ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനത്തു നിന്നും പോയതോടെ കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് കൂടുതൽ ശക്തം. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഒരു അഴിച്ചുപണിക്ക് സാധ്യത കൂടുതലാണെന്നത് തന്നെയാണ് അതിനു കാരണം. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ള, ഇന്ത്യൻ ദേശീയ ടീമിന്റെ താരമായ ജിക്‌സൻ സിംഗിനായി ഒരു വമ്പൻ ഓഫർ വന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇരുപത്തിരണ്ടാം വയസിൽ തന്നെ ദേശീയ ടീമിലെ […]

ഇവാൻ സൃഷ്‌ടിച്ച മാറ്റം ചിന്തിക്കാൻ പോലുമാകാത്തത്, ഈ തീരുമാനത്തിൽ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം പശ്ചാത്തപിക്കും | Ivan Vukomanovic

ഇവാൻ വുകോമനോവിച്ച് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന വാർത്ത പുറത്തു വന്നപ്പോൾ ആരാധകരിൽ പലരും ഞെട്ടിയെന്നതിൽ സംശയമില്ല. ഭൂരിഭാഗം ആരാധകർക്കും വിശ്വസിക്കാൻ കഴിയാത്ത തീരുമാനമായിരുന്നു അത്. അതേസമയം മൂന്നു വർഷമായി ടീമിനൊപ്പം ഉണ്ടായിട്ടും ഒരു കിരീടം പോലും സ്വന്തമാക്കി നൽകാൻ കഴിയാതിരുന്ന അദ്ദേഹത്തെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്നും ചിലർ അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ ഈ മൂന്നു സീസണുകളിൽ ഇവാൻ വുകോമനോവിച്ച് ഉണ്ടാക്കിയ മാറ്റം ടീമിന്റെ പ്രകടനത്തിന്റെ കണക്കുകൾ എടുത്തു നോക്കിയാൽ വ്യക്തമാണ്. അതിനു മുൻപ് ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും ഇവാൻ […]