സാവിയുടെ പ്രിയപ്പെട്ട അർജന്റീന താരം ജനുവരിയിലെത്തും, ബാഴ്സലോണ അതിശക്തരാകുമെന്നുറപ്പായി | Barcelona
സാവി പരിശീലകനായി എത്തിയതിനു ശേഷം ബാഴ്സലോണക്ക് വലിയ മുന്നേറ്റമാണുണ്ടായത്. ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ലഭിക്കില്ലെന്നു തോന്നിപ്പിച്ച സമയത്ത് ടീമിന്റെ പരിശീലകനായി എത്തിയ അദ്ദേഹം സീസൺ അവസാനിച്ചപ്പോൾ ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ചു. അതിനു ശേഷമുള്ള സീസണിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന റയൽ മാഡ്രിഡിനെ ബഹുദൂരം പിന്നിലാക്കി ലീഗ് അടക്കമുള്ള കിരീടനേട്ടങ്ങൾ സ്വന്തമാക്കാനും ടീമിന് കഴിഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് സാവിക്ക് കീഴിൽ ബാഴ്സലോണ മികച്ച പ്രകടനം നടത്തുന്നത്. കുറഞ്ഞ തുക മുടക്കിയും ഫ്രീ ഏജന്റായ താരങ്ങളെയും കണ്ടെത്തി തന്റെ ടീമിലേക്ക് ചേർത്തു വെച്ച് മികച്ച പ്രകടനം നടത്തിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. നിലവിൽ ഈ സീസണിൽ ഒരു മത്സരം തോൽക്കാതെ കുതിച്ചു കൊണ്ടിരിക്കുന്ന ബാഴ്സലോണയിൽ ജനുവരിയിൽ പുതിയ താരങ്ങളെ എത്തിക്കാനുള്ള പദ്ധതി അദ്ദേഹം ഇപ്പോഴേ ആരംഭിച്ചിട്ടുണ്ട്.
Barcelona are targeting out-of-favour Tottenham midfielder Giovani Lo Celso and could make a move for him in the January transfer window.#LoCelso #Barcelona #Tottenham #Spurs #EPL #LaLiga #365Scores pic.twitter.com/BXyeaVQz9d
— 365Scores (@365Scores) September 25, 2023
സമ്മറിൽ സാവി ടീമിലെത്തിക്കണമെന്നു കരുതിയ താരമായിരുന്നു അർജന്റൈൻ മധ്യനിര താരം ജിയോവാനി ലൊ സെൽസോ. എന്നാൽ താരത്തിനായി കൂടുതൽ തുക മുടക്കാൻ കഴിയില്ലെന്നതു കൊണ്ട് ആ ട്രാൻസ്ഫറിൽ നിന്നും ബാഴ്സലോണ പിൻവാങ്ങിയിരുന്നു. എന്നാൽ താൻ ഒരുപാട് ആഗ്രഹിച്ച താരത്തെ ഈ വരുന്ന ജനുവരിയിൽ സ്വന്തമാക്കി ടീമിനെ ശക്തിപ്പെടുത്താൻ സ്പാനിഷ് പരിശീലകന് അവസരമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
🚨EXCLUSIVE: Barcelona 🔵🔴 is contemplating a surprising move in the January transfer window to acquire Tottenham midfielder Giovani Lo Celso, who is currently out of favor at Spurs. pic.twitter.com/yYmDVDI4GZ
— Transfer Wire (@transferwirehub) September 24, 2023
ടോട്ടനത്തിൽ തന്നെ തുടരുന്ന ലോ സെൽസോക്ക് പുതിയ പരിശീലകനു കീഴിൽ അവസരങ്ങൾ കുറവാണ്. നിലവിൽ പരിക്കേറ്റു പുറത്തിരിക്കുന്ന താരം തിരിച്ചെത്തിയാലും സ്ഥിരമായി ആദ്യ ഇലവനിൽ ഉണ്ടാകുന്ന കാര്യം ഉറപ്പില്ല. ഈ സീസണിൽ ആദ്യത്തെ രണ്ടു പ്രീമിയർ ലീഗ് മത്സരത്തിലും ബെഞ്ചിലായിരുന്ന താരം ഒരു പ്രീമിയർ ലീഗ് മത്സരത്തിലും ഒരു ഇഎഫ്എൽ മത്സരത്തിലും മാത്രമാണ് കളിച്ചിട്ടുള്ളത്. തന്റെ പദ്ധതികളിൽ ലോ സെൽസോ അവിഭാജ്യഘടകമല്ലെന്ന് പരിശീലകൻ ഇതിലൂടെ വ്യക്തമാക്കുന്നു.
അർജന്റീന ടീമിലെ പ്രധാന താരമായ ലോ സെൽസോ ലയണൽ മെസിയുമായി മികച്ച രീതിയിൽ ഒത്തിണങ്ങി കളിക്കുന്നുണ്ട്. അടുത്ത വർഷം കോപ്പ അമേരിക്ക നടക്കുന്നതിനാൽ കൂടുതൽ അവസരങ്ങൾ ലഭിച്ചാലേ അതിനായി നല്ല രീതിയിൽ തയ്യാറെടുക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ ജനുവരിയിൽ ടോട്ടനം വിടാൻ ലോ സെൽസോ ആഗ്രഹിക്കുമെന്നിരിക്കെ അത് ബാഴ്സലോണക്ക് ഉപയോഗപ്പെടുത്താൻ കഴിയും.
Barcelona Will Try To Sign Lo Celso In January