21 ക്ലീൻഷീറ്റുകൾ, ഒരൊറ്റ തോൽവി, മൂന്നു കിരീടങ്ങൾ; അർജന്റീനയുടെ ഭാഗ്യതാരം എമിലിയാനോ മാർട്ടിനസ് | Emiliano Martinez

എമിലിയാനോ മാർട്ടിനസ് അർജന്റീന ടീമിലേക്ക് വന്നതിനു ശേഷമുണ്ടായ നേട്ടങ്ങൾ വിസ്‌മയിപ്പിക്കുന്ന ഒന്നാണ്. 2021 കോപ്പ അമേരിക്ക ടൂർണമെന്റിനു മുൻപ് നടന്ന മത്സരങ്ങളിലാണ് താരം ആദ്യമായി അർജന്റീന ടീമിനായി വല കാക്കുന്നത്. അതിനു ശേഷം അർജന്റീന കളിച്ച മൂന്നു ടൂര്ണമെന്റുകളിലും കിരീടം നേടിക്കൊടുക്കാൻ എമിലിയാനോ മാർട്ടിനസ് നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്.

അർജന്റീന ടീമിനൊപ്പമുള്ള എമിലിയാനോ മാർട്ടിനസിന്റെ നേട്ടങ്ങളും അവിശ്വസനീയമായ ഒന്നാണ്. ഇന്നലെ ഇന്തോനേഷ്യക്കെതിരായ മത്സരത്തിൽ വിജയം നേടിയതോടെ അർജന്റീന ടീമിനായി കഴിഞ്ഞ മുപ്പതു മത്സരങ്ങളിൽ ഇറങ്ങിയ താരം അതിൽ ഇരുപത്തിയൊമ്പത് എണ്ണത്തിലും വിജയം സ്വന്തമാക്കി. ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ നടന്ന മത്സരത്തിൽ മാത്രമാണ് തോൽവി നേരിട്ടത്.

മുപ്പത് മത്സരങ്ങളിൽ ഇരുപത്തിയൊന്ന് എണ്ണത്തിലും അർജന്റീനക്കായി ക്ലീൻ ഷീറ്റെന്ന നേട്ടവും എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കി. പതിമൂന്നു ഗോളുകളാണ് ഇത്രയും മത്സരങ്ങളിൽ താരം വഴങ്ങിയത്. അതിനു പുറമെ ഏഴു പെനാൽറ്റികൾ സേവ് ചെയ്‌ത എമിലിയാനോ കോപ്പ അമേരിക്ക, ഫൈനലൈസിമ, ലോകകപ്പ് എന്നീ പ്രധാനപ്പെട്ട മൂന്നു കിരീടങ്ങളും ദേശീയ ടീമിനൊപ്പം സ്വന്തമാക്കുകയും ചെയ്‌തു.

അർജന്റീനയുടെ ഭാഗ്യതാരം തന്നെയാണ് എമിലിയാനോ മാർട്ടിനസ് എന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവും ഉണ്ടാകില്ല. ഈ മൂന്നു കിരീടനേട്ടങ്ങളിലും ലയണൽ മെസിക്കൊപ്പം തന്നെ പങ്കു വഹിച്ച താരമാണ് എമിലിയാനോ. ഇന്നലെ നടന്ന മത്സരത്തിലും തകർപ്പൻ സേവുകളുമായി ടീമിനെ രക്ഷിക്കുന്ന പ്രകടനമാണ് താരം നടത്തിയത്.

Emiliano Martinez 21 Cleansheets From 30 Games