ഇതുപോലെയൊരു വിമർശനം നടത്താൻ സ്റ്റിമാച്ചിന് എന്തു യോഗ്യതയാണുള്ളത്, കടുത്ത പ്രതിഷേധവുമായി ആരാധകർ | Igor Stimac
ഏഷ്യൻ കപ്പിൽ നിന്നുള്ള ഇന്ത്യൻ ടീമിന്റെ പുറത്താകൽ ആരാധകർക്ക് വലിയ നിരാശ നൽകിയ ഒന്നായിരുന്നു. കഴിഞ്ഞ വർഷം മൂന്നു കിരീടങ്ങൾ നേടി പ്രതീക്ഷ നൽകിയ ടീമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതെ ദയനീയമായി പുറത്തായത്. അതോടെ പരിശീലകനായ ഇഗോർ സ്റ്റിമാച്ചിന് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം ഏഷ്യൻ കപ്പിൽ നിന്നുള്ള ടീമിന്റെ പുറത്താകലിനു നൽകിയ ന്യായം അംഗീകരിക്കാൻ കഴിയാത്തതാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകൾ എഎഫ്സിയുടെ ക്ലബ് ടൂർണമെന്റുകളിൽ ബംഗ്ലാദേശിൽ നിന്നും മാലിദ്വീപിൽ നിന്നുമുള്ള ടീമുകളോട് തോറ്റു പുറത്താകുന്നതിനാൽ തന്നെ ഇന്ത്യൻ ടീമിൽ നിന്നും ഇതുപോലെയുള്ള പ്രകടനമേ പ്രതീക്ഷിക്കാൻ കഴിയൂവെന്നാണ് അദ്ദേഹം പറഞ്ഞത്.
MBSG had very bad AFC Cup but lord stimac Pick 7 players from MBSG.
Odisha had great AFC Cup but Lord stimac pick 0 players from Odisha.
Just Lord Igor stimac Thinks 🙏🙏🙏🙌🙌🙌 https://t.co/P6IdMGG5rf
— KERALA BLASTER FC💛💜💚 (@SUSHANT66366812) February 5, 2024
ഇന്ത്യൻ ഫുട്ബോൾ അടിസ്ഥാനപരമായ പല കാര്യങ്ങളും ചെയ്യുന്നില്ലെന്ന സ്റ്റിമാച്ചിന്റെ വിമർശനം അംഗീകരിക്കാൻ കഴിയുമെങ്കിലും ഇതൊരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. എഎഫ്സി ടൂർണമെന്റിൽ ഇത്തവണ മോശം പ്രകടനം നടത്തിയത് മോഹൻ ബാഗാനാണ്. അതേസമയം ഒഡിഷ എഫ്സി മികച്ച പ്രകടനം നടത്തി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് വന്നിരുന്നു.
എന്നാൽ ഇഗോർ സ്റ്റിമാച്ച് ഏഷ്യൻ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ മോഹൻ ബഗാനിൽ നിന്നുള്ള ഏഴു താരങ്ങളാണ് ദേശീയടീമിൽ ഉണ്ടായിരുന്നത്. അതേസമയം എഎഫ്സി ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ ഒഡിഷ എഫ്സിയിൽ നിന്നും ഒരു താരം പോലും ടീമിൽ ഉണ്ടായിരുന്നില്ല. അതെ സ്റ്റിമാച്ചാണ് ഇപ്പോൾ വിമർശനവുമായി എത്തിയിരിക്കുന്നത്.
ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കായി വേണ്ടത്ര പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നത് യാഥാർഥ്യം തന്നെയാണ്. അതിനെതിരെയുള്ള വിമർശനവും അംഗീകരിക്കാൻ കഴിയും. എന്നാൽ തനിക്ക് തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള സാഹചര്യങ്ങളിൽ അതു ചെയ്യാതെ പിന്നീട് വിമർശനവുമായി വരുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.
Fans Slams Igor Stimac Comments On Asian Cup Exit