ആരാധകരാണ് അവരുടെ ഊർജ്ജം, കഴിഞ്ഞ സീസണിൽ സംഭവിച്ചത് കഴിയില്ലെന്ന് എഫ്‌സി ഗോവ പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കളത്തിലിറങ്ങാൻ പോവുകയാണ്. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പോയിന്റ് ടേബിളിൽ തൊട്ടു മുന്നിൽ നിൽക്കുന്ന എഫ്‌സി ഗോവയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടാൻ പോകുന്നത്.

ഇന്റർനാഷണൽ ബ്രേക്കിന് മുൻപ് മോശം ഫോമിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് കളിച്ചിരുന്നത്. മൂന്നു മത്സരങ്ങളിൽ തുടർച്ചയായി തോറ്റ ടീം ബ്രേക്കിന് ശേഷം ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടി തിരിച്ചു വന്നിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിനോട് കൊച്ചിയിൽ വിജയം നേടുക ബുദ്ധിമുട്ടാണെന്നാണ് എഫ്‌സി ഗോവ പരിശീലകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കഴിഞ്ഞ സീസണിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് നടത്തിയ തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ സീസണിൽ ഞങ്ങൾ ആദ്യപകുതിയിൽ മികച്ച പ്രകടനമാണ് ഇവിടെ നടത്തിയത്. എന്നാൽ രണ്ടാം പകുതി കഴിഞ്ഞ സീസണിൽ ഞങ്ങൾക്കുണ്ടായ ഏറ്റവും വലിയ ദുസ്വപ്‌നങ്ങളിൽ ഒന്നാണ്. ഗോൾ നേടാൻ കാണികൾ ടീമിനെ സഹായിച്ചുവെന്നാണ് എനിക്ക് തോന്നിയത്.” മനോലോ മാർക്വസ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ പതിനേഴാം മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾക്ക് ഗോവ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് നാല് ഗോളുകൾ നേടി തിരിച്ചു വരവ് നടത്തിയിരുന്നു. ആ ഓർമകളുമായാണ് നാളത്തെ മത്സരത്തിന് എഫ്‌സി ഗോവ ഇറങ്ങുന്നത്.