മിന്നും പ്രകടനവുമായി സഹൽ, ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം | India
ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിലെ ആദ്യത്തെ മത്സരത്തിൽ വിജയത്തോടെ ഇന്ത്യ തുടങ്ങി. മംഗോളിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. ഒഡിഷയിൽ വെച്ച് നടന്ന മത്സരത്തിൽ മങ്കോളിയയെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്കും മംഗോളിയക്കും പുറമെ വനൗട്ട്, ലെബനൻ എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.
ദുർബലരായ എതിരാളികൾക്കെതിരെ ഇന്ത്യ രണ്ടാം മിനുട്ടിൽ തന്നെ മുന്നിലെത്തി. അനിരുദ്ധ് താപ വിങ്ങിലൂടെ മുന്നേറി നൽകിയ ക്രോസ് മംഗോളിയൻ ഗോൾകീപ്പർ തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ പന്ത് ലഭിച്ച സഹൽ അനായാസം അത് വലയിലെത്തിക്കുകയായിരുന്നു. അതിനു പിന്നാലെ പന്ത്രണ്ടാം മിനുട്ടിൽ ഇന്ത്യ വീണ്ടും ലീഡ് ഉയർത്തി. ലാലിൻസുവാല ചാങ്തെയാണ് ഗോൾ നേടിയത്.
GOAAAAAAL! Indiaaaaaa! 🇮🇳🇮🇳🇮🇳
Sahal Abdul Samad puts India ahead 1-0 against Mongolia. 💙🐯
📷 Disney+Hotstar#IndianFootball #BackTheBlue #SKIndianSports pic.twitter.com/RJh6b491PZ
— Sportskeeda (@Sportskeeda) June 9, 2023
ഇന്ത്യക്ക് ലഭിച്ച കോർണറിൽ നിന്നും ജിങ്കൻ ഉതിർത്ത ഷോട്ട് ഗോൾലൈൻ ക്ലിയറൻസ് നടത്തിയെങ്കിലും അത് ജിങ്കന്റെ തന്നെ ദേഹത്ത് തട്ടി ചാങ്തെക്ക് ലഭിച്ചപ്പോൾ താരം വലയിലേക്ക് തട്ടിയിടുകയായിരുന്നു. അതിനു ശേഷം ഉദാന്ത സിംഗിനെ ബോക്സിൽ വീഴ്ത്തിയതിനു ലഭിക്കേണ്ട ക്ലിയർ പെനാൽറ്റി റഫറി നിഷേധിച്ചത് ഇന്ത്യക്ക് ലീഡുയർത്താനുള്ള അവസരം ഇല്ലാതാക്കി.
GOAAAAAAAAL! Indiaaaa! 🇮🇳🇮🇳🇮🇳
Lallianzuala Chhangte makes it 2-0 for India against Mongolia! 💙🐯
📷 Disney+Hotstar#IndianFootball #BackTheBlue #SKIndianSports pic.twitter.com/awbUqNLH8X
— Sportskeeda (@Sportskeeda) June 9, 2023
മത്സരത്തിൽ ആധിപത്യം പുലർത്തുകയും ലീഡ് നേടുകയും ചെയ്തതിനാൽ തന്നെ രണ്ടാം പകുതി ആരംഭിച്ച് അമ്പത്തിയെട്ടാം മിനുട്ടിൽ തന്നെ സഹൽ, ഉദാന്ത എന്നിവരെ പരിശീലകൻ പിൻവലിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരമാണ് അതുവരെ മൈതാനത്ത് ഏറ്റവും മികച്ച പ്രകടനം നടത്തിയത്. ഒരു ഗോളും നിരവധി കീ പാസുകളുമായി തന്റെ മികവ് സഹൽ തെളിയിച്ചു.
ആദ്യപകുതിയിൽ മിന്നുന്ന പ്രകടനം നടത്തി തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ നേടിയ ഇന്ത്യ രണ്ടാം പകുതിയിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ല. എങ്കിലും മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസമാണ്. അടുത്ത മത്സരത്തിൽ ഓഷ്യാന മേഖലയിൽ നിന്നുള്ള ടീമായ വനൗട്ടിനെയാണ് ഇന്ത്യ നേരിടുന്നത്.
India Won Against Mongolia In Intercontinental Cup