ബെൻസിമയുടെ പകരക്കാരനെന്നു തെളിയിച്ച അക്രോബാറ്റിക് ഗോളുമായി റയൽ മാഡ്രിഡ് താരം, കിടിലൻ ഗോളുകളിൽ വിജയം | Joselu
റയൽ മാഡ്രിഡിനെ സംബന്ധിച്ച് അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു കരിം ബെൻസിമ ക്ലബ് വിട്ടത്. മികച്ച ഫോമിൽ കളിച്ചിരുന്ന താരം റയൽ മാഡ്രിഡിനൊപ്പം ഏതാനും വർഷങ്ങൾ കൂടി തുടരുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് താരം സൗദി അറേബ്യയിൽ നിന്നുള്ള വമ്പൻ ഓഫർ സ്വീകരിച്ചത്. ഇതോടെ വരുന്ന സീസണിൽ എസ്പാന്യോളിൽ നിന്നും സ്വന്തമാക്കിയ ജൊസെലു ആയിരിക്കും ടീമിന്റെ പ്രധാന സ്ട്രൈക്കർ.
ബെൻസിമയുടെ പകരക്കാരനെന്ന നിലയിൽ തനിക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന പ്രീ സീസൺ മത്സരത്തിൽ താരം തെളിയിക്കുകയുണ്ടായി. റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ ടീമിന്റെ രണ്ടാമത്തെ ഗോൾ നേടിയത് ജൊസെലു ആയിരുന്നു. കിടിലനൊരു അക്രോബാറ്റിക് കിക്കിലൂടെയാണ് റയൽ മാഡ്രിഡിനായി താരം വല കുലുക്കിയത്.
Joselu, what a way to introduce yourself. Kissing the badge right after scoring such an incredible goal. He’s him. pic.twitter.com/xqg2JSGi37
— Xav Salazar (@XavsFutbol) July 27, 2023
മത്സരത്തിൽ രണ്ടു ഗോളുകളും നേടിയത് റയൽ മാഡ്രിഡിന്റെ പുതിയ താരങ്ങളായിരുന്നു എന്ന പ്രത്യേകതയുണ്ട്. ജൊസെലു ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ നേടിയത് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും റയൽ മാഡ്രിഡിലേക്ക് എത്തിയ ജൂഡ് ബെല്ലിങ്ഹാമായിരുന്നു. ഒരു ലോങ്ങ് പാസ് പിടിച്ചെടുത്തതിനു ശേഷം മികച്ചൊരു ചിപ്പിലൂടെ താരം നേടിയ ഗോളും വളരെ മനോഹരമായ ഒന്നായിരുന്നു.
🏴 Jude Bellingham's first goal for Real Madrid ⭐️pic.twitter.com/JRuuIxqdO7
— VAR Tático (@vartatico) July 27, 2023
റയൽ മാഡ്രിഡിനെ സംബന്ധിച്ച് കഴിഞ്ഞ സീസൺ അത്ര മികച്ചതായിരുന്നില്ല. കോപ്പ ഡെൽ റേ കിരീടം മാത്രമാണ് അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. ഈ സീസണിൽ ബെൻസിമയുടെ അഭാവം അവരെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം എംബാപ്പെ ടീമിലേക്ക് വരാനുള്ള സാധ്യത നിലനിൽക്കുന്നത് റയൽ മാഡ്രിഡിനെ സംബന്ധിച്ച് പ്രതീക്ഷ തന്നെയാണ്.
Joselu Bicycle Goal For Real Madrid