ഈ കരുത്തിനെ കടത്തിവെട്ടാൻ ആർക്കുമാകില്ല, മോഹൻ ബഗാനെയും പിന്നിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാമത്തെ മാച്ച്ഡേ അറ്റൻഡൻസ് വന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്. കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ നടന്ന മത്സരത്തിന് വന്ന കാണികളുടെ എണ്ണമാണ് മാച്ച്ഡേ രണ്ടിലെ കണക്കുകളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ നടന്ന മത്സരത്തിന് കൊച്ചിയിൽ 24911 കാണികളാണ് എത്തിയത്. അതേസമയം മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തേക്ക് വീണു. മോഹൻ ബഗാനും നോർത്ത്ഈസ്റ്റ് യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിന് 23035 കാണികളാണ് എത്തിയത്.
ജംഷഡ്‌പൂരും മുംബൈയും തമ്മിൽ നടന്ന മത്സരത്തിന് 16311 കാണികളും പഞ്ചാബും ഒഡിഷയും തമ്മിൽ നടന്ന മത്സരത്തിനും ബെംഗളൂരുവും ഹൈദെരാബാദും തമ്മിലുള്ള മത്സരത്തിനും 7823 കാണികളും മൊഹമ്മദൻസും എഫ്‌സി ഗോവയും തമ്മിലുള്ള മത്സരത്തിന് 4188 കാണികളുമാണ് എത്തിയത്.
സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കാണികളുടെ എണ്ണത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അറ്റൻഡൻസ് ഇത്രയും കുറഞ്ഞത്. അല്ലെങ്കിൽ ബഹുദൂരം മുന്നിൽ എത്തുമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.
കേരളത്തിന്റെ ആദ്യത്തെ മത്സരം തിരുവോണം ദിവസമായതിനാൽ പകുതി കാണികളെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകപ്പട തങ്ങൾ തന്നെയാണെന്ന് ബ്ലാസ്റ്റേഴ്‌സ് ഫാൻസ് വീണ്ടും തെളിയിച്ചു.