ഫാൻ പവറിൽ നമ്മളെ വെല്ലാൻ മറ്റാരുമില്ല, ബ്രസീലിയൻ ക്ലബിനെയും തൂക്കിയടിച്ച് കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ പത്താം സീസൺ പിന്നിടുമ്പോഴും ഒരു കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ ഈ നിരാശകൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാൻ കഴിയുന്ന ഒന്നുണ്ട്. അത് ടീമിന് സജീവമായ പിന്തുണ നൽകുന്ന ആരാധകരുടെ കരുത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച ഫാൻബേസാണ് കേരള ബ്ലാസ്റ്റേഴ്സിന്റേത്.
ഈ സീസണും നിരാശയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം അവസാനിപ്പിച്ചതെങ്കിലും അഭിമാനിക്കാൻ ആരാധകർ വക നൽകുന്നുണ്ട്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ മികച്ച ഫാൻബേസുകളിൽ ഒന്നായി മാറാൻ തങ്ങൾക്ക് കരുത്തുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തെളിയിക്കുന്നു. ഡീപോർട്ടസ് ആൻഡ് ഫൈനാൻസസ് എന്ന പേജിൽ നടക്കുന്ന ട്വിറ്റർ ലോകകപ്പിലാണ് ബ്ലാസ്റ്റേഴ്സ് കരുത്ത് കാണിക്കുന്നത്.
GROUP D standings!💥@KeralaBlasters & @Botafogo are classified to the Round of 16!#2024TwitterWorldCup pic.twitter.com/H6liwpMBeD
— Deportes&Finanzas® (@DeporFinanzas) April 23, 2024
ട്വിറ്റർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ മത്സരം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ബ്രസീലിലെ പ്രധാന ക്ലബുകളിൽ ഒന്നായ ബോട്ട ഫൊഗോയുമായി ഇഞ്ചോടിഞ്ചു പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഒടുവിൽ ആരാധകരുടെ വോട്ടിൻഡ് കഴിഞ്ഞപ്പോൾ അമ്പതിനാല് ശതമാനം വോട്ടുകളും നേടി ബ്ലാസ്റ്റേഴ്സ് തന്നെ വിജയം നേടി.
ഇതോടെ ഗ്രൂപ്പിലെ എല്ലാ മത്സരത്തിലും വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. ഗ്രൂപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനും ബോട്ടഫോഗോക്കും പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി, ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന സൗദി ക്ലബ് അൽ നസ്ർ, കൊളംബിയൻ ക്ലബ് മില്ലനോറിസ് എന്നിവരാണുള്ളത്. ഇവർക്കെതിരെയെല്ലാം വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
ഒരു ട്വിറ്റർ പേജ് ആരാധകരെ ആക്റ്റിവ് ആക്കി നിലനിർത്താൻ വേണ്ടി നടത്തുന്ന സോഷ്യൽ മീഡിയ വഴിയുള്ള ടൂർണമെന്റാണ് ഇതെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകർ അതിൽ ടീമിനെ പിന്തുണക്കുന്നത് അവിശ്വസനീയമായ രീതിയിലാണ്. ബ്ലാസ്റ്റേഴ്സ് പുറകിൽ നിൽക്കുകയാണെങ്കിൽ കൂടുതൽ ആരാധകരെ ക്ഷണിച്ച് വോട്ടു ചെയ്യിപ്പിച്ച് വിജയിപ്പിക്കാൻ ശ്രദ്ധിക്കുന്നതിലൂടെ മികച്ച ഫാൻബേസാണ് ടീമിന്റേതെന്നു വ്യക്തമാകുന്നു.
Kerala Blasters Won Against Botafogo In Twitter World Cup