ലയണൽ മെസിയുടെ കാര്യത്തിൽ വലിയ സാധ്യതയുണ്ട്, ഡി മരിയ താൽപര്യം പ്രകടിപ്പിച്ചില്ലെന്ന് മഷറാനോ | Lionel Messi
2024 ഒളിമ്പിക്സിൽ ലയണൽ മെസി അർജന്റീനയെ പ്രതിനിധീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് അർജന്റീന അണ്ടർ 23 ടീമിന്റെ പരിശീലകനും ഇതിഹാസതാരവുമായ ഹാവിയർ മഷറാനോ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ലയണൽ മെസി സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് മഷറാനോ പറയുന്നത്. അതേസമയം ഏഞ്ചൽ ഡി മരിയ ടൂർണമെന്റിനുണ്ടാകാൻ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അർജന്റീന ദേശീയടീമിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ ജോഡികളാണ് മെസിയും ഡി മരിയയും. ഒരുപാട് നിരാശകളിലൂടെ കടന്നു പോയെങ്കിലും കരിയറിന്റെ അവസാന കാലഘട്ടത്തിൽ രണ്ടു പേരും എല്ലാ നേട്ടങ്ങളും സ്വന്തമാക്കി. അതിനു പിന്നാലെയാണ് ഒളിമ്പിക്സിൽ ഈ രണ്ടു താരങ്ങളെയും പങ്കെടുപ്പിക്കാൻ ഫെഡറേഷൻ ശ്രമിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ പുറത്തു വന്നത്.
🚨 Javier Mascherano on the possible participation of Lionel Messi and Ángel Di María in Paris 2024 Olympics:
"I have spoken with Leo. We extended the invitation and we both agreed to talk again.
"I also spoke with Ángel and he confirmed that he appreciated it, but he has no… pic.twitter.com/UA7Z1AOKVi
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 5, 2024
“ലയണൽ മെസിയുമായി ഞാൻ സംസാരിച്ചിരുന്നു. ഒളിമ്പിക്സ് ടീമിലേക്കുള്ള ക്ഷണം താരത്തെ ഞാൻ അറിയിച്ചിട്ടുണ്ട്, അതുമായി ബന്ധപ്പെട്ടു ചർച്ച നടത്താമെന്ന് താരവും സമ്മതിച്ചു. ഞാൻ ഡി മരിയയുമായും സംസാരിച്ചിരുന്നു. ക്ഷണത്തിനു താരം നന്ദി പറഞ്ഞെങ്കിലും പങ്കെടുക്കാനുള്ള താൽപര്യമില്ല. താരം ടൂർണമെന്റിനുണ്ടാകാൻ സാധ്യതയില്ല.” മഷറാനോ കഴിഞ്ഞ ദിവസം പറഞ്ഞു.
ലയണൽ മെസിയും ഡി മരിയയും ഒളിമ്പിക്സിൽ കളിക്കുമെന്നാണ് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും ഡി മരിയ അതിനെ നിഷേധിച്ചിരുന്നു. ജൂണിൽ ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുത്തതിന് ശേഷം ദേശീയ ടീമിൽ നിന്നും വിരമിക്കാനാണ് ഡി മരിയയുടെ പദ്ധതി. താരം ഒളിമ്പിക്സിനുണ്ടാകില്ലെന്ന് ഡി മരിയയുടെ വാക്കുകളും വ്യക്തമാക്കുന്നു.
ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും ഇതിനു മുൻപ് ഒളിമ്പിക്സ് സ്വർണം നേടിയ താരങ്ങളാണ്. ലയണൽ മെസിയെ സംബന്ധിച്ച് ദേശീയടീമിനൊപ്പം കളിക്കുന്നത് വളരെയധികം ആസ്വദിക്കുന്നുണ്ട്. അതിനു പുറമെ മഷറാനോയാണ് ടീമിന്റെ പരിശീലകനെന്നതിനാൽ താരം ഫ്രാൻസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കാൻ തന്നെയാണ് സാധ്യത.
Lionel Messi May Participate In Olympics 2024