മാന്ത്രികനീക്കങ്ങളുമായി ലയണൽ മെസി വീണ്ടും കളിക്കളത്തിൽ, ഗംഭീരപ്രകടനത്തിലും മത്സരത്തിൽ വിജയം നേടാനാവാതെ ഇന്റർ മിയാമി | Lionel Messi
ഒരു മാസത്തിലധികം ഇടവേളയെടുത്തതിനു ശേഷം അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി വീണ്ടും കളത്തിലിറങ്ങി. കുറച്ചു സമയം മുൻപ് അവസാനിച്ച ഇന്റർ മിയാമിയുടെ സൗഹൃദ മത്സരത്തിലാണ് ലയണൽ മെസി കളത്തിലിറങ്ങിയത്. ലയണൽ മെസിക്ക് പുറമെ ലൂയിസ് സുവാരസ്, സെർജിയോ ബുസ്ക്വറ്റ്സ്, ജോർഡി ആൽബ തുടങ്ങിയ താരങ്ങളും ഇന്റർ മിയാമിക്ക് വേണ്ടി കളിച്ചിരുന്നു.
സൗഹൃദമത്സരമായതിനാൽ തന്നെ ആദ്യപകുതി മാത്രമാണ് ഇന്റർ മിയാമി ടീമിലെ പ്രധാന താരങ്ങൾ കളിച്ചത്. മെസി, സുവാരസ്, ബുസ്ക്വറ്റ്സ്, ആൽബ തുടങ്ങിയവരെല്ലാം തന്നെ രണ്ടാം പകുതി ആരംഭിച്ചപ്പോൾ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടു. സീസണു മുന്നോടിയായി ഇന്റർ മിയാമി കളിച്ച ആദ്യത്തെ മത്സരത്തിൽ രണ്ടു ടീമുകളും ഗോളൊന്നും നേടാതെ സമനിലയിൽ പിരിയുകയായിരുന്നു.
That Messi-Busquets-Suarez link up play 😍😍
Messi almost scored a banger 😮💨
— Abdullah (@AbduFootball) January 20, 2024
മത്സരം സമനിലയിലാണ് പിരിഞ്ഞതെങ്കിലും വളരെ മനോഹരമായ നീക്കങ്ങളാണ് ഉണ്ടായിരുന്നത്. ലയണൽ മെസി, സുവാരസ്, ബുസ്ക്വറ്റ്സ് തുടങ്ങിയ കളിക്കാർ ബാഴ്സലോണയിൽ കളിച്ചിരുന്നതു പോലെ വളരെ മികച്ച വൺ ടച്ച് മുന്നേറ്റങ്ങൾ നടത്തിയിരുന്നു. പല നീക്കങ്ങളും ഗോളിനടുത്തേക്ക് എത്തിയിരുന്നെങ്കിലും അതൊന്നും മുതലാക്കാൻ അവർക്ക് കഴിഞ്ഞില്ല.
Beautiful turn by Messi pic.twitter.com/9WQObSBXCV
— MC (@CrewsMat10) January 20, 2024
ലയണൽ മെസിയുടെ മാന്ത്രികനീക്കങ്ങളും മത്സരത്തിൽ കാണുകയുണ്ടായി. എൽ സാൽവദോർ താരങ്ങളെ പല സമയത്തും വട്ടം കറക്കിയ ലയണൽ മെസി തന്റെ പ്രതിഭ വീണ്ടും പ്രദർശിപ്പിച്ചു. അപ്രധാനമായ മത്സരം ആയതിനാൽ തന്നെ അതിന്റെ ലാഘവത്വത്തിലാണ് താരങ്ങൾ കളിച്ചിരുന്നത്. മികച്ച ചില മുന്നേറ്റങ്ങൾ ഉണ്ടായത് എൽ സാൽവദോർ ഗോൾകീപ്പർ തടഞ്ഞിടുകയും ചെയ്തു.
OMG STOP IT LEO pic.twitter.com/ArN5mutFzy
— Leo Messi 🔟 Fan Club (@WeAreMessi) January 20, 2024
ഈ മത്സരത്തിന് പുറമെ എംഎൽഎസ് പ്രീ സീസൺ മത്സരത്തിൽ ഇന്റർ മിയാമി എഫ്സി ഡള്ളാസിനെ നേരിടും. അതിനു ശേഷം സൗദി അറേബ്യൻ ക്ളബുകളായ അൽ ഹിലാൽ, അൽ നസ്ർ എന്നിവയുമായി റിയാദ് സീസൺ കപ്പിലും ഇന്റർ മിയാമി ഏറ്റുമുട്ടും. അതിനു ശേഷം മൂന്നു സൗഹൃദമത്സരങ്ങൾ കൂടി കളിച്ചതിനു ശേഷം ഫെബ്രുവരി ഇരുപത്തിരണ്ടിനാണ് എംഎൽഎസ് സീസൺ ആരംഭിക്കുക.
Lionel Messi Played Friendly Against El Salvador