എമിയോടും റുള്ളിയോടും ചോദിച്ചാണ് അങ്ങിനെ ചെയ്തത്, ദേഷ്യം തോന്നിയെന്ന് ലയണൽ മെസി
കോപ്പ അമേരിക്കയിൽ അർജന്റീന ആരാധകർ വളരെയധികം ടെൻഷനടിച്ച് കണ്ട മത്സരമായിരിക്കും ഇന്നത്തേത്. ഈ ടൂർണമെന്റിലെ ഏറ്റവും മോശം പ്രകടനം അർജന്റീന നടത്തിയപ്പോൾ ഇക്വഡോർ വലിയ ഭീഷണിയാണ് ഉയർത്തിയത്. അർജന്റീന തോൽവി വഴങ്ങുമെന്നു വരെ ആരാധകർ പ്രതീക്ഷിച്ച സമയത്താണ് എമി ഒരിക്കൽക്കൂടി ടീമിനെ രക്ഷിച്ചത്.
കഴിഞ്ഞ മത്സരത്തിൽ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം പുറത്തിരുന്ന ലയണൽ മെസി ഇന്നത്തെ മത്സരത്തിൽ മോശം പ്രകടനമാണ് നടത്തിയത്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഇപ്പോഴുമുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ നിരാശപ്പെടുത്തിയ ലയണൽ മെസി ഷൂട്ടൗട്ടിലെ ആദ്യത്തെ കിക്ക് നഷ്ടമാക്കിയത് അർജന്റീന ആരാധകർ ഞെട്ടലോടെയാണ് കണ്ടത്.
Leo Messi on his penalty: "I was very angry because I was convinced to take it that way if the opportunity arose. I had talked with Dibu and Rulli in advance." pic.twitter.com/8TB0VGjfFN
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 5, 2024
അർജന്റീനയുടെ ആദ്യത്തെ കിക്കെടുക്കാൻ വന്ന ലയണൽ മെസി ഒരു പനേങ്ക പെനാൽറ്റിക്കാണ് ശ്രമിച്ചത്. പനേങ്ക പെനാൽറ്റിയിൽ ചെറിയൊരു പിഴവ് വന്നാൽ അത് പാഴാകാനുള്ള സാധ്യത കൂടുതലാണ്. മെസി ഗോൾകീപ്പറെ കീഴടക്കിയെങ്കിലും കിക്ക് ബാറിലടിച്ച് പുറത്തേക്കു പോയി. മത്സരത്തിന് ശേഷം ആ കിക്കെടുക്കാനുള്ള തീരുമാനത്തെ താരം പഴിക്കുകയും ചെയ്തു.
“അവസരം വരുന്ന സമയത്ത് അങ്ങിനെയൊരു പെനാൽറ്റി എടുക്കണമെന്നത് എന്നെ ബോധ്യപ്പെടുത്തിയ കാര്യമായിരുന്നു. എമിലിയാനോ മാർട്ടിനസിനോടും റുള്ളിയോടും ഞാനത് നേരത്തെ തന്നെ സംസാരിക്കുകയും ചെയ്തിരുന്നു. എനിക്ക് വളരെയധികം ദേഷ്യം വന്നു.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലയണൽ മെസി പറഞ്ഞു.
ഈ മത്സരം അർജന്റീനക്കും താൻ വരുത്തിയ പിഴവ് ലയണൽ മെസിക്കും സ്വയം മനസിലാക്കാനുള്ള അവസരം കൂടിയാണ്. കോപ്പ അമേരിക്ക കിരീടം നേടണമെങ്കിൽ ഇതിനേക്കാൾ മികച്ച പ്രകടനം നടത്തണമെന്ന് അർജന്റീനയിലെ ഓരോ താരങ്ങൾക്കും ഇതോടെ മനസിലായിട്ടുണ്ടാകും. അടുത്ത മത്സരത്തിൽ അതിനു തയ്യാറെടുത്ത് ടീം ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം.