ഗോളി മാത്രം മുന്നിൽ നിൽക്കുമ്പോൾ ആകാശവാണി, സുവർണാവസരങ്ങൾ തുലച്ച നെയ്മറെ ട്രോളി ഫുട്ബോൾ ലോകം | Neymar
യൂറോപ്യൻ ഫുട്ബോളിൽ നിന്നും സൗദി അറേബ്യൻ ഫുട്ബോളിലേക്കുള്ള നെയ്മറുടെ ട്രാൻസ്ഫർ ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു. കരിയറിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന റൊണാൾഡോ, ബെൻസിമ തുടങ്ങിയ താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയത് മനസിലാക്കാൻ കഴിയുമെങ്കിലും ഇനിയും യൂറോപ്യൻ ഫുട്ബോളിൽ മികച്ച പ്രകടനം നടത്താൻ കഴിവുള്ള, ലോകത്തിലെ ഏറ്റവും പ്രതിഭയുള്ള താരങ്ങളിൽ ഒരാളായ നെയ്മർ മുപ്പത്തിയൊന്നാം വയസിൽ സൗദിയെ തിരഞ്ഞെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
സൗദിയിൽ അരങ്ങേറ്റം കുറിക്കുന്നതിനു മുൻപ് ബ്രസീലിനൊപ്പം ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിച്ച താരം മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യത്തെ മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ താരം അടുത്ത മത്സരത്തിൽ ഒരു ഗോളിന് വഴിയൊരുക്കി. ആ മത്സരങ്ങളിൽ നെയ്മർ കാഴ്ച വെച്ച പ്രകടനം കൊണ്ടു തന്നെ സൗദി അറേബ്യൻ ക്ലബിനൊപ്പമുള്ള മത്സരങ്ങൾ താരത്തിന് വളരെ എളുപ്പമാകുമെന്നാണ് എല്ലാവരും വിലയിരുത്തിയത്.
Big Big chance for Neymar, he skies it.#AlHilalpic.twitter.com/mBKnYYSInx
— $ (@samirsynthesis) September 21, 2023
എന്നാൽ സൗദി അറേബ്യയിൽ എത്തിയതിനു ശേഷം അമാനുഷികമായ പ്രകടനമൊന്നും ഇതുവരെ നെയ്മറിൽ നിന്നും വന്നിട്ടില്ല. ആദ്യത്തെ മത്സരത്തിൽ താരം ഒരു അസിസ്റ്റാണ് നൽകിയത്. ആ മത്സരത്തിൽ അൽ ഹിലാൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് വിജയിച്ചപ്പോൾ അതിനു ശേഷം നടന്ന രണ്ടു മത്സരങ്ങളിലും ടീം സമനില വഴങ്ങി. ഇന്നലെ ദമാക്ക് എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ നെയ്മർ അവിശ്വസനീയമായ രീതിയിൽ രണ്ട് അവസരങ്ങൾ തുലച്ചു കളഞ്ഞതും എടുത്തു പറയേണ്ട കാര്യമാണ്.
Neymar just missed this 😭pic.twitter.com/WA4k7Mcicj
— Son of Adam 🔴 (@s_mofficial) September 21, 2023
മത്സരത്തിന്റെ അൻപത്തിരണ്ടാം മിനുട്ടിലാണ് നെയ്മർക്ക് ആദ്യത്തെ സുവർണാവസരം ലഭിക്കുന്നത്. താരത്തെ തേടിയെത്തിയ പാസ് ലഭിക്കുമ്പോൾ പോസ്റ്റിൽ ഗോൾകീപ്പർ പോലുമുണ്ടായിരുന്നില്ല. ഒരു ചിപ്പിലൂടെ അത് വലയിലെത്തിക്കാനാണ് നെയ്മർ ശ്രമിച്ചതെങ്കിലും അത് ഉയർന്നു പോയി വലക്കപ്പുറത്ത് വീണു. അതിനു ശേഷം എഴുപത്തിയേഴാം മിനുട്ടിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ഒരവസരം കൂടി താരത്തിന് ലഭിച്ചെങ്കിലും അതും ഗോളാക്കി മാറ്റാൻ നെയ്മർക്ക് കഴിഞ്ഞില്ല.
സൗദി അറേബ്യൻ ക്ളബിലെത്തിയ നെയ്മർ കളിക്കളത്തിലെ തന്റെ ചൂടൻ സ്വഭാവവും പുറത്തെടുക്കാൻ തുടങ്ങിയിട്ടുണ്ട്. എഎഫ്സി ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ മത്സരത്തിൽ എതിരാളിയായ താരത്തെ നെയ്മർ തള്ളിയിടുകയും പന്ത് കൊണ്ടടിക്കുകയും ചെയ്തിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് താരം ചുവപ്പുകാർഡ് ലഭിക്കാതെ രക്ഷപ്പെട്ടത്. സൗദിയിലെ ജീവിതം താരത്തിന് സുഖകരമല്ലെന്നാണ് ഈയൊരു മനോഭാവത്തിൽ നിന്നും പ്രകടനത്തിൽ നിന്നും അനുമാനിക്കാൻ കഴിയുന്നത്.
Neymar Missed Chances Against Damac FC