ബ്രസീൽ വോളിബോൾ താരങ്ങളായ ഇരട്ടസഹോദരിമാരെ ‘വളക്കാൻ’ ശ്രമിച്ച് നെയ്‌മർ

ബ്രസീൽ വോളിബോൾ ടീമിലെ ഇരട്ടസഹോദരിമാരായ കെയ് ആൽവസും കെയ്റ്റ് ആൽവസുമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ബ്രസീലിൽ പ്രൊഫെഷണൽ വോളിബോൾ കളിക്കുന്ന ഈ രണ്ടു താരങ്ങളെയും ഫുട്ബോൾ ലോകത്തെ സൂപ്പർതാരമായ നെയ്‌മർ സോഷ്യൽ മീഡിയ സന്ദേശങ്ങൾ അയച്ച് സമീപിച്ചുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ നെയ്‌മറുടെ സമീപനത്തെ ഇവർ മുളയിലേ നുള്ളുകയാണുണ്ടായത്.

കെയ് ആൽവസാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ സഹോദരി ഒരു സ്നേഹബന്ധത്തിൽ ആകുന്നതിനു മുൻപ് നെയ്‌മർ ഇൻസ്റ്റാഗ്രാമിൽ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നാണ് കെയ് പറയുന്നത്. അതിനു ശേഷം കെയ്റ്റ് സ്നേഹബന്ധത്തിൽ ആയതോടെ നെയ്‌മർ സംസാരിക്കുന്നത് നിർത്തിയെന്നും പിന്നാലെ തനിക്ക് സന്ദേശം അയക്കാൻ തുടങ്ങിയെന്നും അവർ പറയുന്നു. തങ്ങൾ രണ്ടു പേരും പരസ്‌പരം ഇതേപ്പറ്റി സംശയിക്കില്ലെന്നു കരുതിയാണ് നെയ്‌മർ ഇത് ചെയ്‌തതെന്നാണ്‌ കെയ് പറയുന്നത്.

രണ്ടു താരങ്ങളോടും നെയ്‌മർ സ്നേഹബന്ധത്തിനു വേണ്ടി സമീപിച്ചുവെന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ നെയ്‌മറുടെ ആഗ്രഹം നടന്നില്ല, രണ്ടു പേരും നെയ്‌മറുടെ അത്തരത്തിലുള്ള സമീപനം നിഷേധിക്കുകയാണ് ചെയ്‌തത്‌. സോഷ്യൽ മീഡിയയിൽ വളരെയധികം ഫോള്ളോവെഴ്‌സുള്ള താരങ്ങളാണ് ആൽവസ് സഹോദരിമാർ. കെയ് ആൽവാസിനെ 7 മില്യണിലധികം പേരും കെയ്റ്റ് ആൽവസിനെ ഒന്നര മില്യണിലധികം പേരുമാണ് ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.

അതേസമയം ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളിൽ ഒരാളായ നെയ്മറെ 204 മില്യൺ ആളുകളാണ് ഇൻസ്റ്റാഗ്രാം വഴി പിന്തുടരുന്നത്. എന്നാൽ രണ്ടു സഹോദരിമാരുടെയും ഹൃദയത്തിലേക്ക് വഴി തുറക്കാൻ നെയ്‌മർക്ക് കഴിഞ്ഞില്ല. ബ്രസീൽ ദേശീയ വോളിബോൾ ടീമിലെ താരമാണ് കെയ് ആൽവസ്. ഓൺലി ഫാൻസ്‌ അക്കൗണ്ട് സ്വന്തമായുള്ള കെയ് ആൽവസ് വോളിബോളിൽ നിന്നും ലഭിക്കുന്നതിലും കൂടുതൽ തുക അതു വഴി ഉണ്ടാക്കുന്നുണ്ട്.