“ഭക്ഷണം കഴിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം ഞാൻ അർജന്റീന ടീമിനെക്കുറിച്ചാണ് ചിന്തിക്കാറുള്ളത്”- ലയണൽ സ്കലോണിയുടെ വാക്കുകൾ | Argentina
2018 ലോകകപ്പിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തി പ്രീ ക്വാർട്ടറിൽ തന്നെ പുറത്തു പോയതിന്റെ നിരാശയിലായ അർജന്റീന ടീമിന്റെ പരിശീലകനായി ലയണൽ സ്കലോണിയെ താൽക്കാലികമായി നിയമിക്കുമ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല ഒരു വിപ്ലവമാണ് വരാൻ പോകുന്നതെന്ന്. നാല് വർഷത്തിനിപ്പുറം അർജന്റീന ടീമിന് സാധ്യമായ എല്ലാ നേട്ടങ്ങളും കിരീടങ്ങളും സ്വന്തമാക്കി നൽകിയ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായി മാറിക്കഴിഞ്ഞു.
ലയണൽ മെസിയുടെ സാന്നിധ്യം അർജന്റീനക്ക് വലിയൊരു കരുത്താണെങ്കിലും മെസിക്ക് ചുറ്റും മികച്ചൊരു ടീമിനെ ഉണ്ടാക്കുകയും അവർക്ക് വേണ്ടി ഓരോ മത്സരങ്ങളിലും തന്ത്രങ്ങൾ മെനയുകയും ചെയ്യുന്ന സ്കലോണിയും ടീമിന് വളരെ പ്രധാനിയാണ്. കഴിഞ്ഞ ദിവസം 2026 ലോകകപ്പിന് യോഗ്യത നേടാനുള്ള മത്സരങ്ങൾ കളിക്കാനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച സ്കലോണി അർജന്റീന ടീമിനു വേണ്ടിയെടുക്കുന്ന തയ്യാറെടുപ്പുകളെ കുറിച്ചും സംസാരിക്കുകയുണ്ടായി.
Lionel Scaloni: “Every day I think about the Argentina National Team. When I’m eating, when I’m on the bike, it's very difficult to isolate yourself from everything and I think it's fine. It comes to my mind of what I could improve or do.” @AFAestudio 🗣️🇦🇷 pic.twitter.com/VrwvS3GRk4
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 31, 2023
“ഓരോ ദിവസവും ഞാൻ ചിന്തിക്കുന്നത് അർജന്റീന ദേശീയ ടീമിനെ കുറിച്ചാണ്. ഞാൻ ഭക്ഷണം കഴിക്കുമ്പോൾ, ഞാൻ ബൈക്കിൽ ആയിരിക്കുമ്പോഴെല്ലാം. അതിൽ നിന്നെല്ലാം മാറി സ്വയം ഒറ്റപ്പെട്ടു നിൽക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, അത് ശരിയാണെന്ന് ഞാൻ കരുതുന്നു. എനിക്ക് എന്താണ് മെച്ചപ്പെടുത്താൻ കഴിയുക അല്ലെങ്കിൽ ചെയ്യാൻ കഴിയുക എന്നത് ഓരോ സമയത്തും എന്റെ മനസ്സിലേക്ക് വരുന്നു.” മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സ്കലോണി പറഞ്ഞു.
2019ൽ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് തോൽവി വഴങ്ങിയതിനു ശേഷം പിന്നീട് അർജന്റീന സ്കലോണിയുടെ കീഴിൽ തോറ്റത് ഇക്കഴിഞ്ഞ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിലാണ്. അതിനിടയിലുള്ള എല്ലാ മത്സരങ്ങളും അപരാജിതരായി പൂർത്തിയാക്കിയ അർജന്റീന ലോകകപ്പ് യോഗ്യത മത്സരത്തിനായി ഇറങ്ങുന്നത് അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക കിരീടം കൂടി നേടാനുള്ള തയ്യാറെടുപ്പിനു കൂടി വേണ്ടിയാണ്.
Scaloni Always Think About Argentina Team