അർജന്റീന ഗോൾകീപ്പർമാർ പെനാൽറ്റി ഷൂട്ടൗട്ടിൽ വേറെ ലെവലാണ്, മിന്നും സേവുകളുമായി ടീമിനെ വിജയിപ്പിച്ച് റൊമേരോ | Sergio Romero
ഇപ്പോൾ അർജന്റീന ടീമിനൊപ്പം ഇല്ലെങ്കിലും 2014 ലോകകപ്പ് കണ്ട ആർക്കും മറക്കാൻ കഴിയാത്ത താരമാണ് സെർജിയോ റോമെറോ. നെതർലാൻഡ്സിനെതിരെ നടന്ന സെമി ഫൈനൽ പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ മിന്നും സേവുകളുമായി ടീമിനെ വിജയത്തിലേക്ക് നയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ മുപ്പത്തിയാറ് വയസായ ബൊക്ക ജൂനിയേഴ്സ് താരം കഴിഞ്ഞ ദിവസം മറ്റൊരു ഷൂട്ടൗട്ടിൽ കൂടി തന്റെ മിന്നുന്ന പ്രകടനം ആവർത്തിക്കുകയുണ്ടായി.
കോപ്പ ലിബർട്ടഡോസ് പ്രീ ക്വാർട്ടർ മത്സരത്തിലാണ് തന്റെ മികവ് റോമെറോ പുറത്തെടുത്തത്. രണ്ടു പാദങ്ങളിലായി നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ബൊക്ക ജൂനിയേഴ്സും നാഷനലും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോഴാണ് റോമെറോ ടീമിന്റെ രക്ഷകനായത്. മത്സരത്തിൽ രണ്ടു സേവുകൾ റോമെറോ നടത്തിയപ്പോൾ വിജയം നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ ബൊക്ക ജൂനിയേഴ്സിന് കഴിഞ്ഞു.
The whole PK shootout where Sergio #Romero stopped 2 and #BocaJuniors won it
— Argentina Latest News (@LatestTango) August 10, 2023
പെനാൽറ്റികൾ സേവ് ചെയ്യുന്നതിലുള്ള തന്റെ മികവ് റോമെറോ ഇതിനു മുൻപും വ്യക്തമാക്കിയിട്ടുണ്ട്. ബൊക്ക ജൂനിയേഴ്സിൽ എത്തിയതിനു ശേഷം ഇതുവരെ പതിനൊന്നു പെനാൽറ്റികളാണ് റോമെറോ അഭിമുഖീകരിച്ചിട്ടുള്ളത്. ഇതിൽ ആറെണ്ണവും താരം രക്ഷപ്പെടുത്തി. മുപ്പത്തിയാറാം വയസിലും മിന്നുന്ന പ്രകടനം നടത്തുന്ന താരത്തിന് അർജന്റീന ടീമിലേക്ക് വീണ്ടും വിളി വന്നാലും അത്ഭുതപ്പെടേണ്ട കാര്യമില്ലെന്ന് ഇന്നലത്തെ മത്സരത്തിൽ നിന്നും വ്യക്തമാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം നമ്പർ കീപ്പറാകാനുള്ള തീരുമാനമാണ് റൊമേറോക്ക് കരിയറിൽ തിരിച്ചടിയായത്. അവസരങ്ങൾ കുറഞ്ഞ താരത്തിന് അർജന്റീന ടീമിലെ ഇടവും നഷ്ടമായി. എമിലിയാനോ മാർട്ടിനസിന്റെ ഉദയത്തോടെ ഇനി അർജന്റീനയിൽ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത കുറവാണെങ്കിലും താരം തിരിച്ചു വരണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. അതിനായി പ്രയത്നിക്കുമെന്ന് റൊമേറോ ഏതാനും ആഴ്ചകൾക്കു മുൻപ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Sergio Romero Penalty Saves Helped Boca Juniors Win