അവസാന മിനുട്ടിൽ ഗോൾ നേടി റയൽ മാഡ്രിഡ് സ്വന്തമാക്കാനൊരുങ്ങുന്ന താരം, നേഷൻസ് ലീഗ് ഫൈനലിലെത്തി സ്പെയിൻ | Spain
ഖത്തർ ലോകകപ്പിൽ മോശം പ്രകടനം നടത്തിയതിന്റെ നിരാശ മറക്കുന്നതിനായി യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ സ്പെയിന് അവസരം. കഴിഞ്ഞ ദിവസം ഇറ്റലിയുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടി സ്പെയിൻ നേഷൻസ് ലീഗിന്റെ ഫൈനലിൽ എത്തി. ഫൈനലിൽ ക്രൊയേഷ്യയാണ് സ്പെയിനിന്റെ എതിരാളികൾ.
ജോർദി ആൽബ നായകനായി ഇറങ്ങിയ മത്സരത്തിൽ മൂന്നാം മിനുട്ടിൽ തന്നെ സ്പെയിൻ മുന്നിൽ കടന്നിരുന്നു. ഗാവിയുടെ പ്രെസ്സിങ്ങിൽ ഇറ്റാലിയൻ പ്രതിരോധത്തിന് അടിപതറിയപ്പോൾ പന്ത് തട്ടിയെടുത്ത വിയ്യാറയൽ താരം യെറമി പിനോ ഗോൾകീപ്പറെ കീഴടക്കി. എന്നാൽ സ്പെയിനിന്റെ സന്തോഷത്തിനു അധികം ആയുസ് ഉണ്ടായിരുന്നില്ല. പെനാൽറ്റിയിലൂടെ പതിനൊന്നാം മിനുട്ടിൽ ഇറ്റലി ഒപ്പമെത്തി.
Gol de Yeremy Pino ⚽️⚽️
Goal de España que se adelanta en el marcador en el minuto 3, 1-0 en su partido frente a Italiapic.twitter.com/490nHTuxXr— ⚽Golazos⚽ (@Jmartinezfotogr) June 15, 2023
പിന്നീട് വിജയഗോളിനായി രണ്ടു ടീമുകളും ശ്രമങ്ങൾ നടത്തിയിരുന്നു. ഇറ്റലിയുടെ ഫ്രറ്റേസി നേടിയ ഗോൾ വീഡിയോ റഫറിയാണ് കാൻസൽ ചെയ്തത്. സ്പെയിനാണ് കൂടുതൽ ആക്രമണങ്ങൾ നടത്തിയത്. അതിന്റെ ഫലം അവർക്ക് ലഭിച്ചത് മത്സരം തീരാൻ മിനുട്ടുകൾ ബാക്കി നിൽക്കെയാണ്. സ്പാനിഷ് താരത്തിന്റെ ലോങ്ങ് റേഞ്ചർ ഇറ്റലി താരത്തിന്റെ ദേഹത്ത് തട്ടി വന്നത് ജോസെലു വലയിലേക്ക് തട്ടിയിടുകയായിരുന്നു.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന താരമായ ജോസേലു പകരക്കാരനായിറങ്ങി നാല് മിനിറ്റിനകമാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്. ഇനി ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യയെ സ്പെയിൻ കലാശപ്പോരാട്ടത്തിൽ നേരിട്ടും. മികച്ചൊരു പോരാട്ടം തന്നെയാകും രണ്ടു ടീമുകളും തമ്മിൽ നടക്കുക.
Spain Beat Italy To Reach UEFA Nations League Final