ലയണൽ മെസിക്ക് മാറിനിൽക്കേണ്ടി വരുമോ, ഇടിമിന്നൽ പോലൊരു ഫ്രീ കിക്ക് ഗോളുമായി അർജന്റീന താരം | Thiago Almada
ഖത്തർ ലോകകപ്പിൽ പകരക്കാരനായി ഏതാനും മത്സരങ്ങളിൽ മാത്രമേ കളിച്ചിട്ടുള്ളൂ എങ്കിലും അർജന്റീന താരമായ തിയാഗോ അൽമാഡ അതിനു ശേഷം വാർത്തകളിൽ വളരെയധികം ഇടം പിടിച്ചിട്ടുള്ളയാളാണ്. ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള താരം അറ്റ്‌ലാന്റാ യുണൈറ്റഡിന് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിനൊപ്പം ഫ്രീ കിക്ക് ഗോളുകൾ നേടാനുള്ള കഴിവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ലയണൽ മെസിക്ക് ശേഷം അർജന്റീനയുടെ ഫ്രീ കിക്കുകൾ എടുക്കാൻ പോകുന്ന താരമായാണ് പലരും അൽമാഡയെ വിലയിരുത്തുന്നത്.
ഒരിക്കൽ കൂടി അറ്റ്‌ലാന്റ യുണൈറ്റഡ് മുന്നേറ്റനിര താരം തന്റെ ഫ്രീ കിക്ക് മികവ് കാണിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. കൊളോറാഡോ റാപ്പിഡ്‌സിനെതിരെ നടന്ന മത്സരത്തിലാണ് അർജന്റീന താരത്തിന്റെ ബൂട്ടിൽ നിന്നും ഇടിമിന്നൽ പോലൊരു ഫ്രീ കിക്ക് ഗോൾ പിറന്നത്. ഈ ഗോളിന്റെ കൂടി പിൻബലത്തിൽ അമേരിക്കൻ ലീഗിലെ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കൊളോറാഡോ റാപ്പിഡ്‌സിനെ അറ്റ്‌ലാന്റാ യുണൈറ്റഡ് കീഴടക്കിയത്.
10’— Penalty ❌
— B/R Football (@brfootball) May 18, 2023
29’— Free kick ✅
Thiago Almada made up for his penalty miss 🤷♂️
(via @ATLUTD)pic.twitter.com/32lYl5CrXf
മത്സരത്തിന്റെ പത്താം മിനുട്ടിൽ ലഭിച്ച പെനാൽറ്റി അൽമാഡ പുറത്തേക്കടിച്ചു തുലച്ചു കളഞ്ഞിരുന്നു. അതിന്റ നിരാശയിൽ നിൽക്കുമ്പോഴാണ് 29ആം മിനുട്ടിൽ ബോക്‌സിന് തൊട്ടുപുറത്തു നിന്നും ഒരു ഫ്രീ കിക്ക് ലഭിക്കുന്നത്. താരം എടുത്ത വലംകാൽ ഷോട്ടിന് ശേഷം പന്ത് ഇടിമിന്നൽ പോലെ വലയിലേക്ക് പോയപ്പോൾ ഗോൾകീപ്പർ ഒന്നനങ്ങുക പോലും ചെയ്‌തില്ല. മത്സരത്തിലെ ആദ്യത്തെ ഗോളാണ് അർജന്റീന താരം നേടിയത്.
ഈ സീസണിൽ അറ്റലാന്റ യുണൈറ്റഡിന് വേണ്ടി മിന്നുന്ന പ്രകടനമാണ് അൽമാഡ നടത്തുന്നത് പതിനൊന്നു മത്സരങ്ങളിൽ കളിച്ച താരം ആറു ഗോളുകൾ നേടുകയും ആറു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു. പത്ത് വമ്പൻ അവസരങ്ങൾ സൃഷ്‌ടിച്ച താരം കഴിഞ്ഞ സൗഹൃദ മത്സരങ്ങളിൽ അർജന്റീനക്ക് വേണ്ടിയും ഗോൾ കണ്ടെത്തിയിരുന്നു. സമ്മറിൽ താരത്തെ ഏതെങ്കിലും യൂറോപ്യൻ ക്ലബുകൾ റാഞ്ചാനുള്ള സാധ്യതയുമുണ്ട്.
Thiago Almada Free Kick Goal Against Colorado Rapids In MLS