ബ്ലാസ്റ്റേഴ്‌സ് വിട്ടാലും ഇവാനാശാന്റെ ഹൃദയം ഇവിടെത്തന്നെയാണ്, ഈ സ്റ്റോറികൾ അത് വ്യക്തമാക്കുന്നു

മൂന്നു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് ഇക്കഴിഞ്ഞ സീസൺ കഴിഞ്ഞതോടെ ക്ലബിനോട് വിട പറഞ്ഞിരുന്നു. ഇവാൻ വുകോമനോവിച്ചിന് ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മൂന്നു സീസണുകളിൽ ഒരു കിരീടം പോലും നേടാൻ കഴിയാത്തതിനാൽ ക്ലബ് അദ്ദേഹത്തെ നിലനിർത്തിയില്ല എന്നാണു കരുതേണ്ടത്.

എന്തായാലും ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഇവാൻ വുകോമനോവിച്ചിന്റെ ഹൃദയം ഇപ്പോഴും ടീമിനൊപ്പം ഉണ്ടെന്നാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ ദിവസം അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം ഷെയർ ചെയ്‌ത സ്റ്റോറികൾ അതിന്റെ തെളിവാണ്. ഏതോ മത്സരത്തിൽ ലൂണയെന്നു പേരുള്ള താരം കളിക്കുന്നതിനിടെ ചിത്രം പോസ്റ്റ് ചെയ്‌ത ഇവാൻ അതിൽ അഡ്രിയാൻ ലൂണയെ മെൻഷൻ ചെയ്‌തിട്ടുമുണ്ട്‌.

അതിനു പുറമെ ഒരു ഇന്ത്യൻ സിനിമയിലെ രംഗവും ഇവാൻ വുകോമനോവിച്ച് സ്റ്റോറിയായി പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌. അതിലെ കഥാപാത്രത്തിന്റെ പേര് സന്ദീപ് സിങ്ങെന്നാണ്. ആ ചിത്രം ഷെയർ ചെയ്‌തതിനൊപ്പം ബ്ലാസ്റ്റേഴ്‌സ് താരമായ സന്ദീപ് സിംഗിനെ അതിൽ തമാശരൂപത്തിൽ മെൻഷൻ ചെയ്‌തിരിക്കുകയാണ് മുൻ പരിശീലകൻ.

ഇവാൻ വുകോമനോവിച്ചിന്റെ സ്റ്റോറിക്ക് അഡ്രിയാൻ ലൂണ രസകരമായ മറുപടി നൽകിയിട്ടുണ്ട്. ഇവാന്റെ സ്റ്റോറി റീഷെയർ ചെയ്‌തതിനു ശേഷം ആ ലൂണ തന്റെ നഷ്ട്ടപ്പെട്ടു പോയ സഹോദരനാണെന്നാണ് അഡ്രിയാൻ ലൂണ കുറിച്ചത്. പരിശീലകനും താരങ്ങളും തമ്മിലുള്ള വളരെ മികച്ച ബന്ധം കൂടി അടയാളപ്പെടുത്തുന്നതാണ് ഇതെല്ലാം.

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകരിൽ ഒരാളാണ്. അദ്ദേഹം ക്ലബ് വിട്ടതിൽ ആരാധകരിൽ പലർക്കും അതൃപ്‌തിയും ഉണ്ടായിരുന്നു. അതിനു പകരക്കാരനായി എത്തിയ മൈക്കൽ സ്റ്റാറെ ടീമിനെ പരിശീലിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇവാനെക്കാൾ മികച്ച പ്രകടനത്തിലേക്ക് ടീമിനെ നയിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.