ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ യൂറോപ്യൻ താരം, ലൂണയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തി | Kerala Blasters
അഡ്രിയാൻ ലൂണയോടെ പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഐഎസ്എല്ലിലെ മലയാളം കമന്റേറ്ററായ ഷൈജു ദാമോദരൻ വെളിപ്പെടുത്തിയത് പ്രകാരം ലൂണയുടെ പകരക്കാരനായി വരുന്ന താരത്തിനു വേണ്ടിയുള്ള അന്തിമഘട്ട ചർച്ചയിലാണ് ബ്ലാസ്റ്റേഴ്‌സ്. ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ് ഇദ്ദേഹം നൽകിയത്.
ഷൈജു ദാമോദരൻ നൽകുന്ന വിവരങ്ങൾ പ്രകാരം എഎഫ്‌സി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ താരവുമായാണ് ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നത്. യൂറോപ്യൻ രാജ്യത്തു നിന്നുള്ള താരത്തിന് ഒരു സ്‌ട്രൈക്കറായും വിങ്ങിലും കളിക്കാൻ കഴിയും. എന്നാൽ താരത്തിന്റെ കുടുംബത്തിന് ഇന്ത്യയിലേക്ക് വരാൻ താൽപര്യമില്ലാത്തതിനാൽ ഡീൽ വൈകുകയാണ്.
Adrian Luna replacement
-European player
-Winger/Striker
-Ex-Asian Champions league winner #AdrianLuna #KBFC #KeralaBlasters #ISL10 #KalingaSuperCup pic.twitter.com/p5HvMzojOw— JAY (@jaycibby) January 9, 2024
അതേസമയം ഷൈജു നൽകിയ വിവരങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നത് ഹോളണ്ട് താരമായ അലക്‌സ് ഷാക്കുമായാണെന്നാണ് റിപ്പോർട്ടുകൾ. ജാപ്പനീസ് ലീഗിൽ ഉറാവ റെഡ്‌സിന്റെ താരമാണ് മുപ്പത്തിയൊന്നു വയസുള്ള അലക്‌സ് ഷാക്ക്. 3.6 കോടി രൂപ നിലവിൽ മൂല്യമുള്ള താരം ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
🚨 Exciting news! @KeralaBlasters in advanced discussions with Dutch footballer Alex Schalk. The anticipation rises for new possibilities on the field! 🌟⚽ #KeralaBlasters #AlexSchalk #KBFC #ISL10 pic.twitter.com/E35OGuKxwt
— Transfer Market Live (@TransfersZoneHQ) January 9, 2024
എൻഎസി ബ്രീഡയിലൂടെ പ്രൊഫെഷണൽ ഫുട്ബോളിലേക്ക് കടന്നു വന്ന അലക്സ് ഷാക്ക് കൂടുതൽ കളിച്ചിട്ടുള്ളത് ഹോളണ്ടിലെ ക്ലബുകൾക്ക് വേണ്ടിയാണ്. സ്കോട്ട്ലൻഡ്, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലെ ലീഗുകളിൽ കളിച്ചിട്ടുള്ള ഷാക്ക് അതിനു ശേഷമാണ് ജപ്പാനിലെത്തിയത്. അവർക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ അദ്ദേഹം അടുത്തിടെ നടന്ന ക്ലബ് ലോകകപ്പിലും കളിച്ചിരുന്നു.
ഷാക്ക് ആണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നതെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ നേട്ടമാണ്. ഈ സീസണിൽ ജാപ്പനീസ് ക്ലബിൽ അവസരങ്ങൾ കുറവാണെങ്കിലും മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ കിരീടപ്രതീക്ഷകൾക്ക് ഊർജ്ജം നൽകാൻ ഷാക്കിനു കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.
Kerala Blasters In Talks To Sign Alex Schalk