ലയണൽ മെസിക്ക് വലിയൊരു തെറ്റു പറ്റിയോ, ഇത് കോപ്പ അമേരിക്കയിൽ അർജന്റീന ടീമിനെയും ബാധിക്കാൻ സാധ്യത | Lionel Messi
ഒരു സൗഹൃദമത്സരം ആയിരുന്നെങ്കിൽ പോലും സൗദി അറേബ്യൻ ക്ലബായ അൽ നസ്റിനോട് അമേരിക്കൻ ക്ലബായ ഇന്റർ മിയാമി വഴങ്ങിയ തോൽവി മെസി ആരാധകർക്ക് നിരാശ സമ്മാനിച്ചിട്ടുണ്ടാകും എന്നുറപ്പാണ്. കഴിഞ്ഞ ദിവസം റിയാദിൽ വെച്ചു നടന്ന മത്സരത്തിൽ ഇന്റർ മിയാമിയെ ഒന്നു പൊരുതാൻ പോലും സമ്മതിക്കാതെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് അൽ നസ്ർ കീഴടക്കിയത്.
മത്സരത്തിൽ ഇന്റർ മിയാമിയുടെ പ്രകടനം വളരെ ദയനീയമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ലയണൽ മെസി കളിച്ചത് പത്ത് മിനുട്ടിലധികം മാത്രമായിരുന്നു എങ്കിലും മെസിയെപ്പോലൊരു താരം കളിക്കുന്ന ക്ലബ് ഇത്രയും മോശം പ്രകടനം നടത്തിയത് ആരാധകർക്ക് വലിയ നിരാശ സമ്മാനിച്ചു. മെസി ഇല്ലായിരുന്നെങ്കിലും സുവാരസ്, ആൽബ, ബുസ്ക്വറ്റ്സ് തുടങ്ങിയ താരങ്ങൾ ഇലവനിൽ ഉണ്ടായിരുന്നു.
Al-Nassr 6-0 Inter Miami
— B/R Football (@brfootball) February 1, 2024
നിലവാരം കുറഞ്ഞ താരങ്ങളുടെ ഒപ്പം, നിലവാരം കുറഞ്ഞൊരു ലീഗിൽ ലയണൽ മെസി കളിക്കുന്നത് താരത്തിന്റെ ആരാധകർക്ക് ആശങ്ക തന്നെയാണ്. ഇത് ലയണൽ മെസിയുടെ പ്രകടനത്തിന്റെ നിലവാരത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കോപ്പ അമേരിക്ക ടൂർണമെന്റ് അടുത്ത് വരാനിരിക്കെ നിലവാരം കുറഞ്ഞ ഒരു ലീഗിൽ കളിക്കുന്നത് അർജന്റീനക്കൊപ്പമുള്ള പ്രകടനത്തിലും മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.
ഖത്തർ ലോകകപ്പിൽ ലയണൽ മെസി ഗംഭീര പ്രകടനമാണ് നടത്തിയത്. ടീമുകളുടെ ഫിസിക്കൽ അപ്പ്രോച്ചിലും താരം യാതൊരു തരത്തിലും പതറിയിരുന്നില്ല. അതിനുള്ള ഒരു പ്രധാന കാരണം ആ സമയത്ത് മെസി കളിച്ചിരുന്നത് ഫ്രഞ്ച് ലീഗിൽ ആയിരുന്നു. കായികപരമായ പോരാട്ടങ്ങൾ കൂടിയ ഫ്രഞ്ച് ലീഗിൽ കളിച്ചത് മെസിയുടെ പ്രകടനത്തിലും മനോഭാവത്തിലും ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കി.
അതേസമയം അതിനെ അപേക്ഷിച്ച് അത്രയൊന്നും പോരാട്ടവീര്യമില്ലാത്ത, കായികക്ഷമത കുറവുള്ള, നിലവാരം കുറവുള്ള താരങ്ങൾ കളിക്കുന്ന അമേരിക്കൻ ലീഗിൽ കളിക്കുന്നത് മെസിക്ക് ഗുണം ചെയ്യില്ല. അമേരിക്കൻ ലീഗിൽ ഇന്റർ മിയാമി മികച്ച പ്രകടനം നടത്തിയാലും അതിന്റെ ഗുണം അർജന്റീനക്ക് ലഭിക്കുമോയെന്ന കാര്യത്തിൽ ചെറിയ സംശയങ്ങൾ ഇപ്പോഴുണ്ട്.
Does Lionel Messi Wrong To Choose Inter Miami