അർജന്റൈൻസ് വലിയൊരു ദുഃഖത്തിന്റെ മുകളിലാണ് നിൽക്കുന്നത്, വെളിപ്പെടുത്തലുമായി ലയണൽ സ്‌കലോണി | Lionel Scaloni
കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നിങ്ങനെ തുടർച്ചയായി മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയ അർജന്റീന മറ്റൊരു കിരീടം കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഈ മാസം ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ നിലവിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന അർജന്റീനക്ക് തന്നെയാണ് കിരീടം നേടാനുള്ള സാധ്യതകൾ കൽപ്പിച്ചിരിക്കുന്നത്.
അർജന്റീനയുടെ മികച്ച ഫോമിന് പിന്നിലെ പ്രധാന സാന്നിധ്യം ലയണൽ മെസിയാണ്. മുപ്പത്തിയാറാം വയസിലും മിന്നുന്ന പ്രകടനം നടത്തുന്ന താരം അർജന്റീന കിരീടം നേടിയ ടൂർണമെന്റുകളിലെല്ലാം ഏറ്റവും മികച്ച രീതിയിൽ ടീമിനെ നയിച്ചു. ഇപ്പോൾ കോപ്പ അമേരിക്ക അടുത്തു വരുന്ന സമയത്തും ലയണൽ മെസി തന്നെയാണ് ആരാധകരുടെ പ്രതീക്ഷകളെ മുന്നോട്ടു കൊണ്ടു പോകുന്നത്.
Lionel Messi's retirement day approaching?
Lionel Scaloni: “We Argentines are very sad. We are already thinking about the day he leaves.”
I will be totally gutted that day, just can’t imagine. pic.twitter.com/33iyef03g4
— FCB Albiceleste (@FCBAlbiceleste) June 6, 2024
എന്നാൽ ലയണൽ മെസിയെ സംബന്ധിച്ച് അർജന്റൈൻസിനു വലിയൊരു ദുഖമുണ്ടെന്നാണ് പരിശീലകൻ ലയണൽ സ്‌കലോണി പറയുന്നത്. കഴിഞ്ഞ ദിവസം ലയണൽ മെസിയുടെ വിരമിക്കൽ അടുത്തതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് സ്‌കലോണി ഇക്കാര്യം വെളിപ്പെടുത്തിയത്. മെസിയുടെ വിരമിക്കലിനെക്കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.
“ഞങ്ങൾ അർജന്റൈൻസ് വളരെയധികം ദുഖത്തിലാണുള്ളത്. ലയണൽ മെസി വിരമിക്കുന്ന നാളിനെക്കുറിച്ച് ഞങ്ങളിപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ആ ദിവസം ഞങ്ങൾക്ക് വലിയ വേദനയായിരിക്കും, അതേക്കുറിച്ച് ആലോചിക്കാൻ പോലും കഴിയുന്നില്ല.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സ്‌കലോണി പറഞ്ഞു.
ഇപ്പോഴും മികച്ച ഫോമിലാണ് ലയണൽ മെസി കളിക്കുന്നതെങ്കിലും ഫിറ്റ്നസ് പ്രശ്‌നങ്ങൾ താരത്തെ ചെറിയ രീതിയിൽ ബാധിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെയാണ് താരം ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതും. അർജന്റീനക്കൊപ്പം കളിക്കാൻ കൂടുതൽ ഇഷ്‌ടപ്പെടുന്ന ലയണൽ മെസി അടുത്ത ലോകകപ്പ് വരെ തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Lionel Scaloni About Messi Retirement