ചരിത്രനേട്ടം ലക്ഷ്യമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസി വളരെ പിന്നിൽ | Ronaldo
യൂറോ കപ്പ് യോഗ്യത റൗണ്ടിൽ ബോസ്നിയക്കെതിരായ മത്സരത്തിനായി പോർച്ചുഗൽ ഇന്നു കളത്തിലേക്ക് ഇറങ്ങുകയാണ്. പോർച്ചുഗൽ മത്സരത്തിനായി ഇറങ്ങുമ്പോൾ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ടീമിന്റെ ശ്രദ്ധാകേന്ദ്രം. സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോ യൂറോപ്പിലെ ഒരു പ്രധാന പോരാട്ടത്തിനായി ഇറങ്ങുന്നത് ആരാധകർക്കും ആവേശമാണ്.
ബോസ്നിയക്കെതിരായ മത്സരത്തിനു ശേഷം ഐസ്ലാൻഡിനെതിരെ കൂടി കളിച്ചാൽ വലിയൊരു നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നുണ്ട്. ഇന്നത്തെ മത്സരം റൊണാൾഡോ ദേശീയ ടീമിനായി കളിക്കുന്ന ഇരുന്നൂറാം മത്സരമാണ്. ദേശീയ ടീമിന് വേണ്ടി മറ്റൊരു താരവും ഇരുനൂറു മത്സരങ്ങളിൽ കളിച്ചിട്ടില്ല. കുവൈറ്റ് താരമായ ബദർ അൽ മുതവയുടെ 196 മത്സരങ്ങളെന്ന റെക്കോർഡ് നേരത്തെ തന്നെ റൊണാൾഡോ മറികടന്നിരുന്നു.
Cristiano Ronaldo will become the FIRST PLAYER EVER to make 200 international appearances if he plays in both upcoming EURO Qualifiers👑🐐. pic.twitter.com/TVLHqHXORd
— TCR. (@TeamCRonaldo) June 12, 2023
നിലവിൽ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിനൊപ്പം ഏറ്റവുമധികം ഗോളുകൾ ദേശീയ ടീമിനായി നേടിയ താരമെന്ന റെക്കോർഡും റൊണാൾഡോയുടെ പേരിലാണുള്ളത്. 122 ഗോളുകളാണ് റൊണാൾഡോ അടിച്ചു കൂട്ടിയിരിക്കുന്നത്. അർജന്റീന ദേശീയ ടീമിനായി 175 മത്സരങ്ങളിൽ നിന്നും 103 ഗോളുകൾ നേടിയ മെസി രണ്ടു റെക്കോർഡിലും റൊണാൾഡോക്ക് പിന്നിലുണ്ട്.
റൊണാൾഡോയെ സംബന്ധിച്ച് തന്റെയീ റെക്കോർഡ് കാത്തു സൂക്ഷിക്കുക എന്നത് പരിഗണന ആയിരിക്കും. അതിനു വേണ്ടി പോർച്ചുഗൽ ജേഴ്സിയിൽ കൂടുതൽ മത്സരങ്ങൾ കളിച്ച് ഗോളുകൾ അടിച്ചു കൂട്ടുകയെന്നത് ലക്ഷ്യമായിരിക്കും. എന്നാൽ അർജന്റീനക്കൊപ്പം കഴിഞ്ഞ പതിനാലു മത്സരങ്ങളിൽ ഇരുപത്തിരണ്ടു ഗോളുകൾ നേടിയിട്ടുള്ള ലയണൽ മെസിയുടെ ഇപ്പോഴത്തെ ഫോം റൊണാൾഡോയുടെ റെക്കോർഡിന് ഭീഷണി തന്നെയാണ്.
Ronaldo Close To 200 International Matches