ഹാലൻഡ് ക്ലിക്കായില്ല, ബാലൺ ഡി ഓറിൽ മെസിക്ക് വെല്ലുവിളിയാകാൻ മറ്റൊരു താരത്തെ കണ്ടെത്തി ആരാധകർ | Rodri
ഖത്തർ ലോകകപ്പിന് ശേഷം അടുത്ത ബാലൺ ഡി ഓർ പുരസ്കാരത്തിനു സാധ്യതയുള്ള താരമായി ഒരൊറ്റ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ, ലയണൽ മെസി. അത്രയും മികച്ച പ്രകടനമാണ് ലയണൽ മെസി ടൂർണമെന്റിൽ നടത്തിയത്. അർജന്റീനയെ മുന്നിൽ നിന്ന് നയിച്ച താരം ഗോളും അസിസ്റ്റുമായി ടീമിന് ലോകകപ്പ് നേടിക്കൊടുത്തു.
ലോകകപ്പിന് ശേഷം പിഎസ്ജിയിലെത്തിയ മെസി ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ തന്നെ പുറത്തായി. മാഞ്ചസ്റ്റർ സിറ്റി നടത്തിയ ഗംഭീര കുതിപ്പിൽ ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ അവർക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ എർലിങ് ഹാലൻഡ് ബാലൺ ഡി ഓറിനു സാധ്യതയുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ അതിനു ശേഷവും ബാലൺ ഡി ഓർ പവർ റാങ്കിങ്ങിൽ മെസി തന്നെയാണ് മുന്നിൽ ഉണ്ടായിരുന്നത്.
Should Rodri be on the Ballon d'Or podium…
Nations League 🏆
Champions League 🏆
Premier League 🏆
FA Cup 🏆Champions League Player of the Tournament ⭐️
Nations League Player of the Tournament ⭐️ pic.twitter.com/4yPFkkg4bZ— ESPN UK (@ESPNUK) June 19, 2023
ട്രെബിൾ കിരീടങ്ങൾ നേടിയ ഹാലൻഡിനും ബാലൺ ഡി ഓർ സാധ്യത കുറവാണെന്നിരിക്കെ പുതിയൊരു താരത്തെ ലയണൽ മെസിക്ക് എതിരാളിയായി ആരാധകർ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവേഫ നേഷൻസ് ലീഗ് കിരീടം നേടിയ സ്പെയിൻ ടീമിന്റെ മധ്യനിര താരമായ റോഡ്രിയാണ് ഈ വർഷത്തെ ബാലൺ ഡി ഓർ അർഹിക്കുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടിയത്.
മാഞ്ചസ്റ്റർ സിറ്റി താരമായ റോഡ്രി അവർക്കൊപ്പം മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയതിന് പുറമെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ താരം, ചാമ്പ്യൻസ് ലീഗിലെ താരം എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അതിനു പുറമെ നേഷൻസ് ലീഗ് നേടിയ താരം ഫൈനലിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. ഇതൊക്കെ പരിഗണിച്ചാണ് താരത്തെ ബാലൺ ഡി ഓറിനു പരിഗണിക്കുന്നത്.
റോഡ്രിയുടെ മികച്ച പ്രകടനവും ക്ലബിനും ദേശീയ ടീമിനുമായി സ്വന്തമാക്കിയ നേട്ടങ്ങളും ബാലൺ ഡി ഓറിനു താരത്തെ പരിഗണിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എങ്കിൽ പോലും ലോകകപ്പ് നേടിയ ലയണൽ മെസി തന്നെയാണ് പുരസ്കാരം നേടുന്ന കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്.
Fans Back Rodri For Ballon Dor