എംബാപ്പയെ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ട, ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ നിഷേധിച്ച് പെപ് ഗ്വാർഡിയോള | Guardiola

പിഎസ്‌ജി നേതൃത്വത്തെ തന്നെ ഞെട്ടിച്ച കാര്യമായിരുന്നു അടുത്ത വർഷത്തോടെ അവസാനിക്കുന്ന തന്റെ കരാർ പുതുക്കാനില്ലെന്ന് എംബാപ്പെ അറിയിച്ചത്. നേരത്തെ തന്നെ ഇക്കാര്യം താരം ക്ലബ്ബിനെ അറിയിച്ചു കഴിഞ്ഞതാണെങ്കിലും ഇപ്പോൾ അതിനു വീണ്ടും വ്യക്തത വരുത്തിയിരിക്കുകയാണ്. ഇതോടെ അടുത്ത സീസണിൽ താരത്തെ ഫ്രീ ഏജന്റായി നഷ്‌ടപ്പെടും എന്ന അവസ്ഥയിലാണ് മാഞ്ചസ്റ്റർ സിറ്റി.

ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ താരങ്ങളിൽ ഒരാളായ എംബാപ്പയെ ഫ്രീ ഏജന്റായി നഷ്‌ടപ്പെടുത്താൻ കഴിയില്ല എന്നതിനാൽ തന്നെ ഈ സമ്മറിൽ തന്നെ താരത്തെ വിൽക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജി ആരംഭിച്ചിട്ടുണ്ട്. ഫ്രഞ്ച് താരത്തെ വിൽക്കുന്നതിനായി മറ്റു ക്ലബുകളിൽ നിന്നും ഓഫർ സ്വീകരിക്കാൻ പിഎസ്‌ജി തയ്യാറാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എംബാപ്പെ ചേക്കേറാൻ സാധ്യതയുള്ള ക്ലബുകളിൽ ഒന്നായി പരിഗണിക്കപ്പെട്ടിരുന്നത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നെങ്കിലും അതിനുള്ള സാധ്യത പരിശീലകൻ പെപ് ഗ്വാർഡിയോള പൂർണമായും തള്ളിക്കളഞ്ഞു. “ഞങ്ങൾ എംബാപ്പയെ സ്വന്തമാക്കാൻ പോകുന്നില്ല, താരം മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചേരുന്നില്ല. എംബാപ്പെ എവിടേക്കാണ് പോവുകയെന്നു നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്.” ഗ്വാർഡിയോള പറഞ്ഞു.

പെപ്പിന്റെ വാക്കുകളിൽ നിന്നും എംബാപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ ചേക്കേറുമെന്ന കാര്യം വ്യക്തമാണ്. താരത്തിനായി മറ്റു ക്ലബുകളും ശ്രമം നടത്താൻ സാധ്യതയുണ്ടെങ്കിലും റയൽ മാഡ്രിഡ് തന്നെയാവും അന്തിമവിജയം നേടുക. ട്രാൻസ്‌ഫർ ഈ സമ്മറിൽ തന്നെ നടക്കുമോ അതോ അടുത്ത സമ്മറിലാണോ നടക്കുക എന്നതു മാത്രമാണ് ഇനി അറിയാനുള്ളത്.

Guardiola Confirm Mbappe Wont Join Man City