അഡ്രിയാൻ ലൂണ പ്ലേ ഓഫ് കളിക്കുമോ, ബ്ലാസ്റ്റേഴ്സ് നായകനുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി | Adrian Luna
ഡിസംബറിൽ പരിക്കേറ്റു പുറത്തായ അഡ്രിയാൻ ലൂണ എന്നാണു കളിക്കളത്തിലേക്ക് തിരിച്ചു വരികയെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഉള്ളിലുള്ള ചോദ്യമാണ്. താരം പരിശീലനം ആരംഭിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനാൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് മുൻപ് തന്നെ തിരിച്ചു വരുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോൾ അതുമായി ബന്ധപ്പെട്ട മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമായിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖമാധ്യമം വെളിപ്പെടുത്തുന്നത് പ്രകാരം അഡ്രിയാൻ ലൂണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. പന്തു കൊണ്ടുള്ള പരിശീലനവും താരം ആരംഭിച്ചിരിക്കുന്നു. എന്നാൽ ടീമിനൊപ്പമുള്ള പരിശീലനം ലൂണ ആരംഭിച്ചിട്ടില്ല. പരിശീലന സെഷനിൽ താരങ്ങൾ ഫൈവ് എ സൈഡ്, സെവൻ എ സൈഡ്, ഇലവൻ എ സൈഡ് എന്നിങ്ങനെ ടീമായി കളിക്കുന്നത് പതിവാണ്.
#AdrianLuna's return could be delayed further | @kbfc_manjappadahttps://t.co/mBwssNpBH3
— Onmanorama (@Onmanorama) March 29, 2024
എന്നാൽ ഈ സെഷനിൽ ലൂണ പങ്കെടുക്കാൻ തുടങ്ങിയിട്ടില്ല. ഇത് കായികമായി കൂടുതൽ അധ്വാനം ആവശ്യപ്പെടുന്നതിനാലാണ് താരം വിട്ടു നിൽക്കുന്നത്. മത്സരം കളിക്കാനുള്ള ഫിറ്റ്നസ് യുറുഗ്വായ് താരം വീണ്ടെടുത്തിട്ടില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്. അതേസമയം ലൂണയുടെ തിരിച്ചുവരവിനായി മറ്റു താരങ്ങളും പരിശീലകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.
ഏപ്രിൽ ആദ്യം നടത്തുന്ന ട്രെയിനിങ് സെഷനോട് താരത്തിന്റെ ശരീരം എങ്ങിനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അഡ്രിയാൻ ലൂണ പ്ലേ ഓഫ് കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ട്രെയിനിങ് സെഷനിൽ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്നാൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയാൻ ലൂണയുമുണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അഡ്രിയാൻ ലൂണയുള്ളപ്പോൾ ബ്ലാസ്റ്റേഴ്സ് കളിച്ച ഒൻപത് മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ച ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്. അതേസമയം ലൂണയുടെ അഭാവത്തിൽ കളിച്ച ഒൻപത് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും ടീം തോൽവി വഴങ്ങി. ടീമിലെ നിർണായകസാന്നിധ്യമായ താരം പ്ലേ ഓഫിന് മുൻപ് തിരിച്ചു വരണമെന്ന് തന്നെയാണ് ഏവരും ആഗ്രഹിക്കുന്നത്.
Adrian Luna Likely To Return For Play Off Matches