മോശം റഫറിയിങ് ഒരു ക്ലബ്ബിനെ വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി, ഐഎസ്എല്ലിലെ റഫറിയിങ് പിഴവുകൾ സത്യമാണെന്ന് എഐഎഫ്എഫ് പ്രസിഡന്റ് | AIFF

ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് പിഴവുകൾക്കെതിരെ വ്യാപകമായ വിമർശനം ആരാധകരിൽ നിന്നും ഉയർന്നു വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ കഴിഞ്ഞ ദിവസം ഒരു റിവ്യൂ മീറ്റിങ് ചേർന്നിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ തുടർച്ചയായ പിഴവുകൾ റഫറിമാർ വരുത്തുന്നുണ്ടെന്ന് തന്നെയാണ് അദ്ദേഹവും അഭിപ്രായപ്പെട്ടത്.

യോഗത്തിൽ എഐഎഫ്എഫിൽ പ്രധാന സ്ഥാനം വഹിക്കുന്നവർ, റഫറിയിങ് കമ്മിറ്റിയിൽ പ്രധാന സ്ഥാനം വഹിക്കുന്നവർ, ഐഎസ്എല്ലിലെ മാച്ച് കമ്മീഷണർമാർ, ഐഎസ്എല്ലിലെ നിരവധി റഫറിമാർ എന്നിവരാണ് പങ്കെടുത്തത്. വിവിധ ക്ലബുകൾ റഫറിയിങ് പിഴവുമായി ബന്ധപ്പെട്ടു നൽകിയ പരാതികളും ദൃശ്യങ്ങളും നാല് മണിക്കൂർ നീണ്ട യോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി.

യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഒരു ടീമിനെ റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയെന്നാണ് ചൗബേ പറഞ്ഞത്. അവർ കളിച്ച പത്ത് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും റഫറിമാർ തെറ്റായ തീരുമാനങ്ങൾ ടീമിനെതിരെ സ്വീകരിച്ചുവെന്നും അത് ടീമിനെ ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

പത്ത് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തെറ്റായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനർത്ഥം ഇരുപതു ശതമാനം തീരുമാനങ്ങളും അവർക്കെതിരായി മാറിയെന്നാണ്. അതവരുടെ സീസണെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും, അതിൽ തിരുത്തലുകൾ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. റഫറിമാർ ഇന്റർനാഷണൽ നിലവാരത്തിലേക്ക് എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം റഫറിയിങ് പിഴവുകൾ വളരെയധികം ബാധിച്ച ടീമെന്നു കല്യാൺ ചൗബേ ഉദ്ദേശിച്ചത് കേരള ബ്ലാസ്‌റ്റേഴ്‌സിനെ അല്ലെന്നാണ് ആരാധകർ പറയുന്നത്. ബംഗാൾ സ്വദേശിയായ ചൗബേ അവിടെ നിന്നുമുള്ള ക്ളബുകളെ പിന്തുണക്കുമെന്നും അതിനാൽ ബെംഗളൂരു, ഒഡിഷ എന്നിവർക്കെതിരെ തിരിച്ചടി നേരിട്ട ഈസ്റ്റ് ബംഗാളിനെയാകും ഉദ്ധേശിട്ടുണ്ടാവുക എന്നാണു ആരാധകർ പറയുന്നത്.

AIFF President Talks About Refereeing In Indian Football