
അടുത്ത കോപ്പ അമേരിക്ക വരെ തുടരുമോ, അർജന്റീനയുടെ മാലാഖയുടെ കാര്യത്തിൽ തീരുമാനമായി | Angel Di Maria
2014 ലോകകപ്പ് ഫൈനലിൽ തോൽവി വഴങ്ങിയ അർജന്റീന ടീമിൽ നിന്നും രണ്ടു താരങ്ങൾ മാത്രമാണ് ഇക്കഴിഞ്ഞ ലോകകപ്പിൽ പങ്കെടുത്തത്. ടീമിന്റെ നായകനായ ലയണൽ മെസിയും മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയയും. അതിൽ ഏഞ്ചൽ ഡി മരിയയുടെ പ്രകടനം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന നേടിയ മൂന്നു കിരീടങ്ങളിലും നിർണായക പങ്കു വഹിച്ച ഒന്നാണ്. കോപ്പ അമേരിക്ക, ഫൈനലിസ, ലോകകപ്പ് എന്നിവയിലെ കലാശപ്പോരാട്ടങ്ങളിലെല്ലാം ഡി മരിയ ഗോൾ നേടിയിരുന്നു.
ഖത്തർ ലോകകപ്പിനു ശേഷം അർജന്റീന ടീമിൽ നിന്നും ഏഞ്ചൽ ഡി മരിയ വിരമിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കിരീടനേട്ടത്തോടെ ആ തീരുമാനം താരം മാറ്റുകയാണുണ്ടായത്. ഏഞ്ചൽ ഡി മരിയ മാത്രമല്ല, വിരമിക്കുമെന്നു പ്രതീക്ഷിച്ച ലയണൽ മെസി, നിക്കോളാസ് ഒട്ടമെൻഡി തുടങ്ങിയ താരങ്ങളെല്ലാം ടീമിനൊപ്പം തുടരാനാണ് തീരുമാനിച്ചത്. 2024ൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുത്ത് കിരീടം സ്വന്തമാക്കാൻ ശ്രമിക്കുകയെന്നതാണ് ഈ താരങ്ങൾ ലക്ഷ്യമായി കാണുന്നത്.
— All About Argentina
JUST IN: Angel Di María is very close to renewing his contract with Juventus. @GerGarciaGrova
pic.twitter.com/Snjfy2LYKN
(@AlbicelesteTalk) May 11, 2023
അർജന്റീന ടീമിൽ ഇടം ലഭിക്കണമെങ്കിൽ യൂറോപ്പിലെ ക്ലബുകളിൽ തുടർന്ന് മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. യൂറോപ്യൻ ക്ലബുകളിൽ കളിക്കാത്ത താരങ്ങളെ സ്കലോണി തന്റെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന് ഡി മരിയ തന്നെയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. അതിനാൽ തന്നെ യുവന്റസിൽ ഈ സീസണോടെ അവസാനിക്കുന്ന കരാറിൽ കളിക്കുന്ന ഏഞ്ചൽ ഡി മരിയ കോപ്പ അമേരിക്കയിൽ ഉണ്ടാകുമോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു.
എന്നാൽ ഡി മരിയയുടെ കരാർ പുതുക്കാനുള്ള ശ്രമം യുവന്റസ് നടത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതുമായി ബന്ധപ്പെട്ടു രണ്ടു കക്ഷികളും ചർച്ചകൾ നടത്തുന്നുവെന്ന റിപ്പോർട്ടാണ് ടൈക് സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നത്. അതിനു പുറമെ ഡി മരിയയും കരാർ പുതുക്കാനുള്ള ശ്രമം നടത്തുന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. താനും കുടുംബവും ഇറ്റലിയിൽ വളരെ സന്തുഷ്ടരാണ് എന്നാണു ഡി മരിയ പറയുന്നത്.
ഈ സീസണിൽ യുവന്റസിനായി മികച്ച പ്രകടനമാണ് ഡി മരിയ നടത്തുന്നത്. എട്ടു ഗോളുകളും ഏഴ് അസിസ്റ്റുകളും മുപ്പത്തിയഞ്ചുകാരനായ താരം ടീമിനായി സ്വന്തമാക്കി. സീരി എയിൽ ടോപ് ഫോറിനുള്ളിൽ നിൽക്കുന്ന ടീം യൂറോപ്പ ലീഗ് കിരീടത്തിനായും പൊരുതുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ യുവന്റസും സെവിയ്യയും സമനിലയിൽ പിരിയുകയായിരുന്നു.
Angel Di Maria In Talks To Renew His Juventus Contract