ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായി ഇറങ്ങുന്നു, ടെലികാസ്റ്റ് വിവരങ്ങളും സമയവും അറിയാം
ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ രീതിയിൽ കിരീടം നേടി ആരാധകരെ ആനന്ദനിർവൃതിയിൽ ആറാടിപ്പിക്കാൻ അർജന്റീനക്കു കഴിഞ്ഞിരുന്നു. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും പിന്നീടുള്ള ഓരോ മത്സരത്തിലും കൂടുതൽ ശക്തിയാർജ്ജിച്ച് പൊരുതിയ അർജന്റീന കൂടുതൽ കരുത്തരായി മാറുന്നതാണ് കണ്ടത്. ഒടുവിൽ ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ടീമായിരുന്നു ഫ്രാൻസിനെ തന്നെ കീഴടക്കിയാണ് അർജന്റീന കിരീടം നേടിയത്.
ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ടീം ആദ്യമായി കളിക്കളത്തിൽ ഇറങ്ങുകയാണ് അടുത്ത ദിവസം. ലോകകപ്പ് വിജയം സ്വന്തം രാജ്യത്തെ ജനങ്ങളുടെ കൂടെ ആഘോഷിക്കാൻ കൂടി വേണ്ടി നടത്തുന്ന മത്സരത്തിൽ ദുർബലരായ പനാമയാണ് അർജന്റീനയുടെ എതിരാളികൾ. അർജന്റീനിയൻ ക്ലബായ റിവർപ്ലേറ്റിന്റെ മൈതാനമായ എൽ മോന്യൂമെന്റലിലാണ് അർജന്റീനയും പനാമയും തമ്മിലുള്ള മത്സരം നടക്കുന്നത്.
Argentina vs. Panama kick-off times Thursday:
— Roy Nemer (@RoyNemer) March 21, 2023
🇦🇷 8:30 pm
🇨🇦🇺🇸 7:30 pm Eastern
🇨🇦🇺🇸 4:30 pm West
🏴🇬🇭 11:30 pm
Friday:
🇪🇸🇫🇷 12:30 am Friday
🇱🇧🇿🇦 1:30 am
🇸🇦🇶🇦 2:30 am
🇦🇪 3:30 am
🇵🇰 4:30 am
🇮🇳🇱🇰 5:00 am
🇳🇵 5:15 am
🇧🇩 5:30 am
🇲🇾🇸🇬 7:30 am
🇰🇷🇯🇵 8:30 am
🇦🇺 10:30 am pic.twitter.com/CXkr8cGDMC
അർജന്റീന-പനാമ മത്സരം തുടങ്ങുന്നത് ഇന്ത്യൻ സമയം മാർച്ച് ഇരുപത്തിനാലിനു പുലർച്ചെ അഞ്ചു മണിക്കാണ്. അർജന്റീനയിൽ വെച്ചാണ് മത്സരം നടക്കുന്നത് എന്നതിനാലാണ് ഇന്ത്യൻ സമയം പുലർച്ചക് മത്സരം ആരംഭിക്കുന്നത്. സൗഹൃദമത്സരം ആയതിനാൽ തന്നെ ഇതിന്റെ ടെലികാസ്റ്റ് ഇന്ത്യയിൽ ലഭ്യമല്ല. ലോകകപ്പിന് ശേഷം അർജന്റീന ഇറങ്ങുന്നതിനായി കാത്തിരിക്കുന്ന ആരാധകർ ടെലികാസ്റ്റ് നൽകുന്നവിവിധ വെബ്സൈറ്റുകളെ തന്നെ മത്സരം കാണാനായി ആശ്രയിക്കേണ്ടി വരും.
ലോകകപ്പോടെ ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും കെട്ടുറപ്പുള്ള ടീമായി അർജന്റീന മാറിയെന്നതിൽ തർക്കമില്ല. ടീമിനായി ഓരോ താരങ്ങളും തങ്ങളുടെ ഹൃദയം കൊണ്ടാണ് പൊരുതിയിരുന്നത്. ഇതിനു പുറമെ താരങ്ങൾ തമ്മിൽ ഈഗോ പ്രശ്നങ്ങൾ ഇല്ലെന്നതും അർജന്റീന ടീമിനെ കൂടുതൽ കെട്ടുറപ്പുള്ള സംഘമാക്കി മാറ്റുന്നു. ലോകകപ്പിൽ അർജന്റീന ടീം കാഴ്ച വെച്ച് മാസ്മരിക പ്രകടനം ഒരിക്കൽക്കൂടി തങ്ങളുടെ മുന്നിലേക്കെത്താൻ കാത്തിരിക്കുകയാണ് ഓരോ ആരാധകരും.