ഖത്തർ കീഴടക്കാൻ ചുവന്ന ചെകുത്താന്മാരുടെ പട, പരിക്കേറ്റ സൂപ്പർതാരത്തെയുൾപ്പെടുത്തി ബെൽജിയം സ്‌ക്വാഡ് പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ബെൽജിയം. വമ്പൻ സ്ക്വാഡുമായി നിരവധി ടൂർണമെന്റുകൾക്ക് എത്തിയിട്ടും ഇതുവരെയും കിരീടം സ്വന്തമാക്കാൻ കഴിയാതിരുന്ന ബെൽജിയം ഇത്തവണയും മികച്ച സ്‌ക്വാഡ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയ്ൻ, റയൽ മാഡ്രിഡിന്റെ തിബോ ക്വാർട്ടുവ, ഈഡൻ ഹസാർഡ് എന്നീ പ്രമുഖ താരങ്ങൾക്കൊപ്പം പരിക്കിന്റെ പിടിയിലായ ഇന്റർ മിലാൻ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവും ടീമിലുണ്ട്.

സുവർണതലമുറയെന്ന് ഏവരും പറഞ്ഞൊരു സ്‌ക്വാഡ് സ്വന്തമായുണ്ടായിട്ടും കഴിഞ്ഞ കാലങ്ങളിൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ ബെൽജിയത്തിന് കഴിഞ്ഞിരുന്നില്ല. ആ തലമുറയിലെ പല താരങ്ങൾക്കും ഇത് അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നതിനാൽ ഉറച്ചു നിന്നു പൊരുതാൻ കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാർ ശ്രമിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ഗ്രൂപ്പിൽ മൊറോക്കോ, ക്രൊയേഷ്യ, കാനഡ എന്നീ ടീമുകളാണ് ബെൽജിയത്തിന് എതിരാളികൾ.

ഗോൾകീപ്പർമാർ: തിബോ കോർട്ടോ (റയൽ മാഡ്രിഡ്), സിമൺ മിഗ്നോലെറ്റ് (ക്ലബ് ബ്രൂഗ്), കോയിൻ കാസ്റ്റീൽസ് (വിഎഫ്എൽ വുൾഫ്സ്ബർഗ്).

ഡിഫൻഡർമാർ: ജാൻ വെർട്ടോഗെൻ (ആൻഡെർലെക്റ്റ്), ടോബി ആൽഡെർവീൽഡ് (റോയൽ ആന്റ്‌വെർപ്പ്), വൗട്ട് ഫെയ്സ് (ലീസെസ്റ്റർ), ആർതർ തിയേറ്റ് (റെന്നസ്), സെനോ ഡിബാസ്റ്റ് (ആൻഡർലെക്റ്റ്), തോമസ് മ്യൂനിയർ (ബൊറൂസിയ ഡോർട്ട്മുണ്ട്), തിമോത്തി കാസ്റ്റാഗ്നെ (ലീസെസ്റ്റർ).

മിഡ്ഫീൽഡർമാർ: കെവിൻ ഡി ബ്രൂയ്ൻ (മാൻ സിറ്റി), യുറി ടൈൽമാൻസ് (ലീസെസ്റ്റർ), അമാഡോ ഒനാന (എവർട്ടൺ), ആക്സൽ വിറ്റ്സെൽ (അത്ലറ്റിക്കോ മാഡ്രിഡ്), ഹാൻസ് വനാകെൻ (ക്ലബ് ബ്രൂഗ്), ലിയാൻഡർ ഡെൻഡോങ്കർ (ആസ്റ്റൺ വില്ല), യാനിക്ക് കരാസ്കോ (അറ്റ്ലറ്റിക്കോ മാഡ്രിഡ്), തോർഗൻ ഹസാർഡ് (ബൊറൂസിയ ഡോർട്ട്മുണ്ട്).

ഫോർവേഡ്‌സ്: ഈഡൻ ഹസാർഡ് (റയൽ മാഡ്രിഡ്), ചാൾസ് ഡി കെറ്റെലെയർ (എസി മിലാൻ), ലിയാൻഡ്രോ ട്രോസാർഡ് (ബ്രൈറ്റൺ), ഡ്രൈസ് മെർട്ടൻസ് (ഗലറ്റാസറേ), ജെറമി ഡോകു (റെന്നസ്), റൊമേലു ലുക്കാക്കു (ഇന്റർ മിലാൻ), മിച്ചി ബാറ്റ്‌ഷുവായി (ഫെനർബാഷ്), ലോയിസ് ഓപ്പൻഡ (ലെന്സ്).

fpm_start( "true" ); /* ]]> */