ലോകകപ്പ് നേടിയ അർജന്റീന താരത്തിനെതിരെ ലൈംഗികപീഡന ആരോപണം, ആരാധകർ ഞെട്ടലിൽ | Argentina

ഫുട്ബോൾ താരങ്ങൾ ലൈംഗികപീഡനം നടത്തിയെന്ന വാർത്തകൾ ഇപ്പോൾ നിരവധി ഉയർന്നു കേൾക്കുന്നുണ്ട്. മുൻ ബാഴ്സലോണ താരം ഡാനി ആൽവസ്, പിഎസ്ജിയുടെ മൊറോക്കൻ താരമായ അഷ്റഫ് ഹക്കിമി എന്നിവരെല്ലാം ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നു. ഇപ്പോൾ മറ്റൊരു താരം കൂടി ലൈംഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ താരമായ ഗോൺസാലോ മോണ്ടിയലിന് എതിരെയാണ് ലൈംഗികപീഡനാരോപണം ഉണ്ടായിരിക്കുന്നത്. 26 വയസുള്ള താരം 2019ൽ റിവർപ്ലേറ്റിൽ കളിക്കുന്ന സമയത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുണ്ടോ ഡിപോർടീവോയാണ് ഇക്കാര്യം പുറത്തു വിട്ടത്.

അതേസമയം താരത്തിനെതിരെ അർജന്റീനയിലെ കോടതികളിൽ പരാതിയൊന്നും ഇല്ലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഏതാനും ദിവസങ്ങൾക്കു ശേഷം മാത്രമേ ഈ വാർത്തയുടെ ആധികാരികതയും ഗൗരവവും എത്രയുണ്ടെന്ന് വ്യക്തമാവൂ.

രണ്ടു വർഷത്തിനിടെ മൂന്നു കിരീടങ്ങൾ നേടിയ അർജന്റീന ടീമിലെ പ്രധാനിയാണ് ഗോൺസാലോ മോണ്ടിയൽ. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിന്റെ നെയ്മറെ കൃത്യമായി തടഞ്ഞതിന്റെ പേരിൽ താരം പ്രശംസയേറ്റു വാങ്ങിയിരുന്നു. ലോകകപ്പ് ഫൈനലിൽ അർജന്റീനയെ വിജയത്തിലെത്തിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത് മോണ്ടിയലാണ്. Complaint Filed Against Montiel For Alleged Sexual Abuse