മെസിയെക്കാൾ ഒരു പ്രകാശവർഷം പിന്നിലാണ് റൊണാൾഡോ, സൗദിയിൽ താരം ഒരു മാറ്റവും ഉണ്ടാക്കിയില്ലെന്ന് അൽ ഹിലാൽ പരിശീലകൻ | Cristiano Ronaldo
സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുവ്യത്യാസവും ലീഗിൽ ഉണ്ടാക്കിയില്ലെന്ന് ലീഗിലെ ക്ലബുകളിൽ ഒന്നായ അൽ ഹിലാലിന്റെ താൽക്കാലിക പരിശീലകനായ എമിലിയാനോ ഡയസ്. വമ്പൻ ടീമുകൾക്കെതിരെ ഗോൾ നേടാൻ റൊണാൾഡോക്ക് കാര്യമായി കഴിഞ്ഞില്ലെന്നു പറഞ്ഞ അദ്ദേഹം താരം കിരീടങ്ങൾ നേടാതിരുന്നതും ചൂണ്ടിക്കാട്ടി. മെസിയെക്കാൾ ഒരു പ്രകാശവർഷം പിന്നിലാണ് റൊണാൾഡോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“മൂന്ന് മാസം മുമ്പ് ഞങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിടുകയുണ്ടായി. ഞാൻ ലോകകപ്പിൽ മെസിയുടെ പ്രകടനം കാണാൻ പോവുകയും ചെയ്തിരുന്നു. നമ്മൾ സംസാരിക്കുന്നത് പ്രകാശവർഷങ്ങളുടെ വ്യത്യാസമുള്ള കാര്യത്തെക്കുറിച്ചാണ്. താരതമ്യത്തിന് ആവശ്യമേയില്ല. കണക്കുകൾ അവനെ പിന്തുണയ്ക്കുന്നുണ്ടാകാം, അവൻ ഒരു മൃഗത്തെപ്പോലെയാണ്. എന്നാൽ ലിയോയുടെ നിലവാരത്തിന്റെ തലത്തിൽ ഒരു താരതമ്യവുമില്ല.”
💣 Messi 'lightyears ahead of Ronaldo'
😨 CR7 told he made no difference against the Saudi Pro Leagues 'big teams'
🤔 Thoughts, @piersmorgan?https://t.co/6B8ZtfsWS0
— Football Transfers (@Transfersdotcom) June 7, 2023
“ഞങ്ങൾ റൊണാൾഡോയെ നേരിട്ടത് നല്ലൊരു സമയത്തായിരുന്നു. താരം ബുദ്ധിമുട്ടിയിരുന്നു, വമ്പൻ ക്ലബ്ബുകൾക്കെതിരെ അദ്ദേഹം ഒരു മാറ്റവും വരുത്തിയില്ല. ചെറിയ ക്ലബ്ബുകൾക്കെതിരെറൊണാൾഡോ മൂന്നോ നാലോ ഗോളുകൾ അടിച്ചു, അവർ അവനെക്കുറിച്ച് ഇവിടെ സംസാരിക്കുന്നത് ഞാൻ കണ്ടു. കിങ്സ് കപ്പും സൂപ്പർ കപ്പും പ്രോ ലീഗും തോറ്റു. ഏഷ്യയിൽ അദ്ദേഹം മത്സരമുണ്ടാക്കാൻ പോകുന്നില്ല.”
ജനുവരിയിൽ ടീമിലെത്തിയ റൊണാൾഡോ പതിനാലു ഗോളുകൾ സൗദി ലീഗിൽ അടിച്ചു കൂട്ടിയിട്ടുണ്ട്. അടുത്ത സീസണിൽ സൗദിയിൽ ടോപ് സ്കോററാവാൻ താരത്തിന് കഴിയുമെന്നതിൽ സംശയമില്ല. എന്നാൽ ഈ സീസണിൽ കിരീടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന റൊണാൾഡോ അടുത്ത സീസണിൽ ലക്ഷ്യം വെക്കുന്നത് കിരീടങ്ങൾ തന്നെയായിരിക്കും.
Cristiano Ronaldo Lightyears Behind Lionel Messi