കരിം ബെൻസിമക്ക് പകരക്കാരനെ ഫ്രാൻസ് ടീമിൽ ഉൾപ്പെടുത്തില്ല

കഴിഞ്ഞ ദിവസം പരിശീലനത്തിനിടയിൽ പരിക്കു പറ്റിയ സ്‌ട്രൈക്കർ കരിം ബെൻസിമക്ക് പകരക്കാരനായി മറ്റൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തില്ലെന്ന് പരിശീലകൻ ദെഷാംപ്‌സ് അറിയിച്ചു. ഇതിന്റെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും ഇതോടെ ഫ്രാൻസ് ടീമിലെ താരങ്ങളുടെ എണ്ണം ഇരുപത്തിയഞ്ചായി ചുരുങ്ങും. ഒരു ടീമിൽ ഇരുപത്തിയാറ് താരങ്ങളെയാണ് ഉൾപ്പെടുത്താൻ കഴിയുക.

കഴിഞ്ഞ ദിവസം പരിശീലനം നടത്തുന്നതിന്റെ ഇടയിലാണ് കരിം ബെൻസിമക്ക് പരിക്കു പറ്റിയത്. ദോഹയിലെ ആശുപത്രിയിൽ കൊണ്ടു പോയി താരത്തിന് സ്‌കാനിങ് നടത്തിയതിൽ തുടയിൽ പരിക്കു പറ്റിയെന്നു വ്യക്തമായി. ഇതോടെയാണ് ലോകകപ്പ് ടീമിൽ നിന്നും താരം പുറത്തു പോയെന്ന് ഫ്രഞ്ച് പരിശീലകൻ സ്ഥിരീകരിച്ചത്.

ടീമിലുള്ള ആത്മവിശ്വാസം കൊണ്ടായിരിക്കും പകരക്കാരനെ ഉൾപ്പെടുത്താൻ പരിശീലകൻ ദെഷാംപ്‌സ് തയ്യാറാകാത്തതെങ്കിലും അത് ഫ്രാൻസിന് ടൂർണമെന്റിൽ തിരിച്ചടി നൽകാൻ സാധ്യതയുണ്ട്. ക്ലബ് സീസണിന്റെ ഇടയിൽ നടക്കുന്ന ലോകകപ്പ് ആയതിനാൽ താരങ്ങൾക്ക് പരിക്കു പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. നിലവിൽ തന്നെ നാലാമത്തെ ഫ്രഞ്ച് താരത്തിനാണ് പരിക്കേറ്റു ലോകകപ്പ് നഷ്ടമാകുന്നത്.

fpm_start( "true" ); /* ]]> */