ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നു, ഹോസു ആരാധകരെക്കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ടെന്ന് സെർനിച്ച് | Fedor Cernych

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ലിത്വാനിയൻ താരമായ ഫെഡോർ സെർനിച്ച് ക്ലബിനായി അരങ്ങേറുന്നത് കാത്തിരിക്കുന്നത്. ലൂണയുടെ പകരക്കാരാനെന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ അവസാനിക്കുന്നത് വരെയുള്ള കരാറിൽ സ്വന്തമാക്കിയ താരം യൂറോപ്പിൽ കളിച്ച് പരിചയസമ്പന്നനായതിനാൽ തന്നെ ടീമിനായി മികച്ച പ്രകടനം നടത്തുമെന്ന് ഏവരും കരുതുന്നുണ്ട്.

ടീമിനൊപ്പം പരിശീലനം ആരംഭിച്ച മുപ്പത്തിരണ്ടുകാരനായ താരം അടുത്ത ദിവസം ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിൽ ഇറങ്ങുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മുൻപ് ബ്ലാസ്റ്റേഴ്‌സിൽ വന്ന ഒരു താരത്തിനും ലഭിച്ചിട്ടില്ലാത്ത പിന്തുണ ആരാധകർ ഫെഡോറിനു ലഭിച്ചിട്ടുണ്ട്. ഏഴായിരത്തിൽ നിന്നും താരത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം രണ്ടു ലക്ഷ്യത്തിലേക്ക് കുതിക്കുന്നത് അതിന്റെ തെളിവാണ്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെക്കുറിച്ച് തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്നാണു ഫെഡോർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിൽ മുൻപ് കളിച്ചിട്ടുള്ള, ആരാധകരുടെ പ്രിയപ്പെട്ട താരമായ ഹോസുവാണ് ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ചും അവരുടെ ആരാധകരെ കുറിച്ചും ലിത്വാനിയൻ ടീമിന്റെ നായകനായ ഫെഡറിനോട് പറഞ്ഞിട്ടുള്ളത്.

“എനിക്ക് നേരത്തെ തന്നെ ഈ ലീഗിനെക്കുറിച്ച് അറിയാമായിരുന്നു. ഒരുപാട് വർഷങ്ങൾക്കു മുൻപ് ജോസു ഇവിടെ കളിച്ചിരുന്നത് നിങ്ങൾക്ക് ഓർമയുണ്ടാകുമല്ലോ. ഞങ്ങൾ പോളണ്ടിൽ ഒരുമിച്ച് കളിച്ചിരുന്ന സമയത്ത് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ സ്ഥലത്തെക്കുറിച്ചും ആരാധകരെക്കുറിച്ചും താരത്തിന് നല്ല മതിപ്പാണ്.” ഫെഡോർ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തുന്നതിനു മുൻപ് പോളണ്ടിലെ ക്ലബായ ഗോർണിക് ലെസ്‌ന എന്ന ക്ലബിലാണ് ജോസുവും ഫെഡോർ സെർനിച്ചും ഒരുമിച്ച് കളിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിനു മുൻപ് തന്നെ ജോസുവിനു ടീമിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ജോസു.

Fedor Cernych Says He Already Know About Kerala Blasters