2018ൽ നേടിയ ലോകകപ്പ് 2022ലും നിലനിർത്താൻ വമ്പൻ സ്‌ക്വാഡ് പ്രഖ്യാപിച്ച് ഫ്രാൻസ്

തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിടുന്ന ഫ്രാൻസ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നരായ താരങ്ങളും പ്രതിഭയുള്ള യുവതാരങ്ങളും അടങ്ങിയ ടീമിനെയാണ് പരിശീലകൻ ദിദിയർ ദെഷാംപ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ പോൾ പോഗ്ബ, എൻഗോളോ കാന്റെ എന്നിവർ ലോകകപ്പ് ടീമിലിടം നേടിയിട്ടില്ല. റയൽ മാഡ്രിഡ് ഫുൾബാക്കായ ബെഞ്ചമിൻ മെൻഡിയാണ് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട പമറ്റൊരു പ്രധാന താരം.

യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ കളിക്കുന്ന പ്രധാന താരങ്ങളാണ് ഫ്രാൻസ് സ്‌ക്വാഡിലുള്ളത്. അതിശക്തമായ പ്രതിരോധവും അതിനൊത്ത മുന്നേറ്റനിരയും ടീമിനുണ്ട്. യുവതാരങ്ങൾ ലോകകപ്പ് പോലൊരു വേദിയിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ ഏതൊരു ടീമിനെയും തോൽപ്പിച്ച് കിരീടം നേടാനുള്ള കരുത്ത് ഫ്രാൻസിനുണ്ട്. ഫ്രാൻസിന്റെ ഭാവി വളരെ ഭദ്രമാണെന്നു കൂടി ഈ സ്‌ക്വാഡ് പ്രഖ്യാപനത്തിൽ നിന്നും വ്യക്തമാകുന്നു. ലോകകപ്പ് സ്‌ക്വാഡിലെ താരങ്ങൾ:

അൽഫോൺസ അരിയോള (വെസ്റ്റ് ഹാം), ഹ്യൂഗോ ലോറിസ് (ടോട്ടൻഹാം), സ്റ്റീവ് മൻഡെൻഡ (റെന്നസ്)

ഡിഫൻഡർമാർ: ലൂക്കാസ് ഹെർണാണ്ടസ് (ബയേൺ മ്യൂണിക്ക്), തിയോ ഹെർണാണ്ടസ് (എസി മിലാൻ), പ്രെസ്നെൽ കിംപെംബെ (പിഎസ്‌ജി), ഇബ്രാഹിമ കൊണേറ്റ (ലിവർപൂൾ), ജൂൾസ് കൂണ്ടെ (ബാഴ്‌സലോണ), ബെഞ്ചമിൻ പവാർഡ് (ബയേൺ മ്യൂണിക്ക്), വില്യം സാലിബ (ആഴ്‌സണൽ) ദയോത് ഉപമെകാനോ (ബയേൺ മ്യൂണിക്ക്), റാഫേൽ വരാനെ (മാഞ്ചസ്റ്റർ യുണൈറ്റഡ്)

മിഡ്‌ഫീൽഡർമാർ: എഡ്വേർഡോ കാമവിംഗ (റയൽ മാഡ്രിഡ്), യൂസഫ് ഫൊഫാന (മൊണാക്കോ), മാറ്റിയോ ഗുണ്ടൂസി (മാർസെ), അഡ്രിയൻ റാബിയോട്ട് (യുവന്റസ്), ഔറേലിയൻ ചൗമേനി (റയൽ മാഡ്രിഡ്), ജോർദാൻ വെറെറ്റൗട്ട് (മാർസെ)

ഫോർവേഡ്‌സ്: കരീം ബെൻസിമ (റയൽ മാഡ്രിഡ്), കിംഗ്‌സ്‌ലി കോമാൻ (ബയേൺ മ്യൂണിക്ക്), ഔസ്മാൻ ഡെംബെലെ (ബാഴ്‌സലോണ), ഒലിവർ ജിറൗദ് (എസി മിലാൻ), അന്റോയ്ൻ ഗ്രീസ്മാൻ (അത്‌ലറ്റിക്കോ മാഡ്രിഡ്), കൈലിയൻ എംബാപ്പെ (പിഎസ്‌ജി), ക്രിസ്റ്റഫർ എൻകുങ്കു (ലീപ്‌സിഗ്).

fpm_start( "true" ); /* ]]> */