റൊണാൾഡോക്ക് ഗോൾ സമ്മാനം നൽകിയ റഫറിയാണ് തോൽവിക്ക് കാരണം, വിമർശനവുമായി ഘാന പരിശീലകൻ

ഖത്തർ ലോകകപ്പിൽ പോർച്ചുഗലിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി ഘാന പരിശീലകൻ. മത്സരത്തിൽ പോർച്ചുഗലിന്റെ ആദ്യത്തെ ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആ ഗോൾ റഫറി സമ്മാനം നൽകിയതാണെന്നും ടീം തോൽക്കാനുള്ള കാരണം റഫറി മാത്രമാണെന്നും അദ്ദേഹം മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഗോൾ നേടുന്നവർക്ക് അഭിനന്ദനങ്ങൾ നൽകേണ്ടതാണ്. പക്ഷെ ഇതൊരു സമ്മാനമായിരുന്നു, ശരിക്കുമതെ. ഞാനെന്താണ് അതിൽ കൂടുതലായി പറയേണ്ടത്. റഫറി ഒരു സ്‌പെഷ്യൽ ഗിഫ്റ്റ് റൊണാൾഡോക്ക് നൽകി.” അഞ്ചു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യത്തെ താരമെന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കിയ ഗോളിനെക്കുറിച്ച് ഘാന പരിശീലകൻ പറഞ്ഞു.

മത്സരത്തിലെ തോൽവിക്ക് കാരണം എന്താണെന്ന ചോദ്യത്തിന് റഫറിയാണെന്നാണ് അഡോ മറുപടി നൽകിയത്. മത്സരത്തിൽ തോൽവി നേരിട്ടെങ്കിലും പോർചുഗലിനെതിരെ മികച്ച പോരാട്ടവീര്യം കാഴ്‌ച വെച്ചതിൽ ഘാനക്ക് അഭിമാനിക്കാം. ഈ ലോകകപ്പിൽ ഒരു ആഫ്രിക്കൻ ടീമും ഗോൾ നേടിയിട്ടില്ലെന്ന നാണക്കേടിനെ മറികടന്ന് പോർച്ചുഗലിനെതിരെ രണ്ടു ഗോളുകൾ നേടാനും ടീമിനായിരുന്നു.

fpm_start( "true" ); /* ]]> */