ചരിത്രത്തിലെ മികച്ച താരമാരാണെന്ന തർക്കത്തിന് അവസാനം, ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടു | GOAT

ഫുട്ബോൾ ലോകത്ത് നിരവധി കാലങ്ങളായി തുടർന്നു വന്ന തർക്കങ്ങളിൽ ഒന്നായിരുന്നു ലയണൽ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ഏറ്റവും മികച്ച താരമെന്നത്. ഇരുവരുടെയും ആരാധകർ തങ്ങളുടെ ആരാധനാപാത്രത്തെ ഏറ്റവും മികച്ച താരമായി കണക്കാക്കുന്നതിനു വേണ്ടി കണക്കുകളും വിശകലനങ്ങളും നിരത്തി ആ തർക്കം വളരെക്കാലം നീണ്ടു പോവുകയും ചെയ്‌തിരുന്നു.

എന്നാൽ ഈ തർക്കത്തിന് ഇപ്പോൾ ശാസ്ത്രീയമായി തന്നെ ഉത്തരം ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ലിവർപൂളിലെ റീസേർച്ച് ഡയറക്റ്ററായ ഇയാൻ ഗ്രഹാമാണ് ഇക്കാര്യത്തിൽ റിസേർച്ചുകൾ നടത്തി ഉത്തരം കണ്ടെത്തിയത് കഴിഞ്ഞ ദിവസം ചെൽട്ടൻഹാം സയൻസ് ഫെസ്റ്റിവലിൽ അദ്ദേഹം വിവരവിശകലനങ്ങളുടെ അടിസ്ഥാനത്തിൽ ലയണൽ മെസിയാണ് GOAT എന്നു വെളിപ്പെടുത്തുകയുണ്ടായി.

“പ്രധാനപ്പെട്ട വ്യത്യാസം ലയണൽ മെസി ഒരു ലോകോത്തര ആറ്റാക്കിങ് മിഡ്‌ഫീൽഡർ കൂടിയാണെന്നതാണ്. മെസി സഹതാരങ്ങൾക്ക് ഒരുക്കിക്കൊടുക്കുന്ന അവസരങ്ങൾ താരത്തെ റൊണാൾഡോയിൽ നിന്നും വളരെ ഉയരത്തിൽ നിര്ത്തുന്നു. മെസി രണ്ടു ജോലികൾ ഒരേസമയം ഏറ്റവും മികച്ച രീതിയിൽ ചെയ്‌തു. റൊണാൾഡോ ഒരു ജോലി മികച്ച രീതിയിൽ ചെയ്‌തു, അതാണ് വ്യത്യാസം.” അദ്ദേഹം പറഞ്ഞു.

ഒരു പ്ലേമേക്കർ എന്ന നിലയിൽ ലയണൽ മെസി ടീമിൽ ചെലുത്തുന്ന സ്വാധീനം പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. റൊണാൾഡോ ഗോളുകൾ അടിച്ചുകൂട്ടുന്ന സ്‌ട്രൈക്കറായി കളിക്കുമ്പോൾ ലയണൽ മെസി മധ്യനിരയിലേക്ക് വരെ ഇറങ്ങിച്ചെന്ന് ടീമിന്റെ മുഴുവൻ പ്രകടനത്തെയും സ്വാധീനിക്കുന്നു. 2022 ലോകകപ്പിൽ തന്റെ മികവ് താരം ലോകത്തിനു മുന്നിൽ തെളിയിക്കുകയും ചെയ്‌തിരുന്നു.

GOAT Debate Finally Settled By Science