ബ്രസീലിനെ പരിശീലിപ്പിക്കാൻ ഗ്വാർഡിയോള ആവശ്യപ്പെട്ടത് വമ്പൻ തുക
ബ്രസീലിയൻ ടീമിനെ പരിശീലിപ്പിക്കാൻ പെപ് ഗ്വാർഡിയോളക്ക് സമ്മതമായിരുന്നുവെന്നും എന്നാൽ അദ്ദേഹം ആവശ്യപ്പെട്ട പ്രതിഫലമാണ് അതിനുള്ള സാദ്ധ്യതകൾ ഇല്ലാതാക്കിയതെന്നും ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസിസ്കോ നവരെറ്റോ. ഖത്തർ ലോകകപ്പിനു ശേഷം ബ്രസീൽ ടീമിന്റെ പരിശീലകനായി ടിറ്റെ സ്ഥാനമൊഴിയുമ്പോൾ പകരം പരിഗണിക്കുന്നവരിലൊരാൾ പെപ് ഗ്വാർഡിയോളയാണ്.
എന്നാൽ മൂന്നു വർഷങ്ങൾക്കു മുൻപ് തന്നെ ഗ്വാർഡിയോളയുമായി അന്നത്തെ വൈസ് പ്രെസിഡന്റുമാരിൽ ഒരാൾ ചർച്ചകൾ നടത്തിയെന്നാണ് നവരെറ്റോ പറയുന്നത്. ബ്രസീൽ ടീം പരിശീലകനാവുന്നത് ഗ്വാർഡിയോളക്ക് സ്വീകാര്യമായിരുന്നെങ്കിലും അദ്ദേഹം ആവശ്യപ്പെട്ട തുക ഹൃദയസ്തംഭനം ഉണ്ടാക്കിയെന്നാണ് നവരെറ്റോ പറയുന്നത്. ഇരുപത്തിനാലു മില്യൺ യൂറോയാണ് പ്രതിവർഷം അദ്ദേഹം ആവശ്യപ്പെട്ടത്.
Francisco Novelletto (Vice President of CBF): 🇧🇷
“We consulted with Pep Guardiola and he would accept coaching the Brazilian national team. However, the salary of 24 million euros a year is priceless.”
Tite is earning $4.18m per year for his services as Brazil’s head coach. pic.twitter.com/abXn55O1NS— Young Boiz (@YoungBoiz_me) November 17, 2022
നിലവിലെ പരിശീലകനായ ടിറ്റെക്ക് ഒരു വർഷത്തിൽ നാല് മില്യൺ യൂറോ വേതനമായി നൽകുമ്പോഴാണ് പെപ് ഗ്വാർഡിയോള അതിന്റെ ആറിരട്ടി തുക ആവശ്യപ്പെട്ടത്. അതേസമയം ടിറ്റെ ലോകകപ്പ് നേടുമെന്നും അതിനു ശേഷവും അദ്ദേഹത്തെ ബ്രസീൽ ടീമിൽ നിലനിർത്താൻ ശ്രമിക്കുമെന്നും നവരെറ്റോ പറഞ്ഞു.