കേരളത്തിലേക്ക് വരാൻ വളരെയേറെ ആഗ്രഹിക്കുന്നുണ്ട്, അതിനു ചെയ്യേണ്ടതെന്താണെന്നു പറഞ്ഞ് ഇഗോർ സ്റ്റിമാച്ച് | Igor Stimac

കേരളത്തിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ ഒരു സ്റ്റേഡിയം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച്. ഏഷ്യൻ കപ്പിൽ സിറിയക്കെതിരായ മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം കേരളത്തെയും അവിടുത്തെ ജനങ്ങളുടെയും ഫുട്ബോൾ പ്രേമത്തെയും എത്രത്തോളം മതിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്.

അർജന്റീന കേരളത്തിൽ കളിക്കാനായി എത്തുകയാണെങ്കിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം വരുമെന്നതാണ് അദ്ദേഹം കാണുന്ന പ്രധാന ഗുണം. ഫുട്ബോളിന് വളരെയധികം ആവേശമുള്ള കേരളത്തിൽ കളിക്കാൻ തങ്ങൾ വളരെ ഇഷ്‌ടപ്പെടുത്തുന്നുവെന്നും എന്നാൽ അതിനായി ആദ്യം വേണ്ടത് ഫിഫ നിഷ്‌കർഷിക്കുന്ന നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം നിർമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

കേരളത്തിൽ മികച്ചൊരു സ്റ്റേഡിയം വന്നാൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ അവിടെ വെച്ച് നടത്താമെന്നും അതിലൂടെ മികച്ച പിന്തുണ ലഭിക്കാൻ സാഹായിക്കുമെന്നുമാണ് സ്റ്റിമാച്ച് കരുതുന്നത്. പയ്യനാട്, കൊച്ചി സ്റ്റേഡിയങ്ങളിൽ ലോകകപ്പ് യോഗ്യത മത്സരം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും അത് ഭാവനേശ്വർ, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങൾക്കാണ് ലഭിച്ചത്.

അതേസമയം കേരളത്തിൽ മികച്ചൊരു സ്റ്റേഡിയം നിർമിക്കാൻ പദ്ധതിയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പയ്യനാട് തന്നെയാണ് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കി അർജന്റീനയുടെ മത്സരം അവിടെ നടത്താനാണ് പദ്ധതി. അത് നടന്നാൽ ഇന്ത്യയുടേതടക്കം വമ്പൻ പോരാട്ടങ്ങൾ പലതും കേരളത്തിലേക്ക് വരുമെന്നുറപ്പാണ്.

Igor Stimac Wants A Stadium In Kerala With FIFA Standards