
ഗംഭീര പ്രകടനം, ആത്മവിശ്വാസം നിറഞ്ഞ മനോഭാവം; ലൗടാരോ ഇനി ടീമിന്റെ നായകൻ | Lautaro Martinez
ഖത്തർ ലോകകപ്പിൽ ടോപ് സ്കോററാകുമെന്ന് പലരും പ്രവചിച്ചെങ്കിലും മോശം പ്രകടനമാണ് അർജന്റീന സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസ് നടത്തിയത്. തുടർന്ന് അൽവാരസിനു മുന്നിൽ സ്ട്രൈക്കർ സ്ഥാനം നഷ്ടമാവുകയും ചെയ്തു. അതിനു മുൻപ് വരെ അർജന്റീനക്കായി ഗോളുകൾ അടിച്ചു കൂട്ടിയിരുന്ന താൻ പെട്ടന്നു പകരക്കാരനായി മാറിയതിൽ യാതൊരു പ്രശ്നവും ഇല്ലാതെ തന്നെ ഏൽപ്പിച്ച ചുമതല ഭംഗിയായി നിർവഹിക്കുകയാണ് താരം ചെയ്തത്.
ലോകകപ്പിൽ തിളങ്ങിയില്ലെങ്കിലും ക്ലബ് തലത്തിൽ അതിഗംഭീരമായ പ്രകടനമാണ് ലൗറ്റാരോ മാർട്ടിനസ് നടത്തുന്നത്. സീസണിൽ ലീഗിൽ മാത്രം ഇരുപതു ഗോളുകൾ നേടിയ താരത്തിന്റെ പ്രകടനത്തിന്റെ കൂടി പിൻബലത്തിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ഏറെക്കുറെ ഉറപ്പിക്കാനും ഇന്റർ മിലാനു കഴിഞ്ഞതോടെ അടുത്ത സീസണിൽ ലൗടാരോ മാർട്ടിനസിനെ നായകനാക്കാനാണ് ഇന്റർ മിലാൻ ഒരുങ്ങുന്നത്.
— All About Argentina
Giuseppe Marotta, CEO of Inter:
“I think all the conditions are in place for Lautaro to become our captain next season.
He is growing up and being a captain at 25 is a very strong thing. He is a world class footballer but also a man with values.” @marifcinter©️ pic.twitter.com/3x5INBlgnb
(@AlbicelesteTalk) May 15, 2023
“അടുത്ത സീസണിൽ ലൗടാരോ മാർട്ടിനസ് ടീമിന്റെ നായകനാവാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ടെന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്. താരം വളർന്നു കൊണ്ടിരിക്കുകയാണ്. ഇരുപത്തിയഞ്ചാം വയസിൽ തന്നെ നായകനായി മാറുന്നത് വളരെ വലിയൊരു കാര്യമാണ്. ലൗടാരോ ഒരു മികച്ച കളിക്കാരനാണ്, അതുപോലെ തന്നെ മൂല്യങ്ങളും താരത്തിനുണ്ട്.” ഇന്റർ മിലാൻ ക്ലബിന്റെ സിഇഒയായ മൊറാട്ട കഴിഞ്ഞ ദിവസം പറഞ്ഞു.
ലൗടാരോ മാർട്ടിനസിനെ ഇന്റർ മിലൻറെ നായകനാക്കാനുള്ള നീക്കം താരത്തെ ലക്ഷ്യമിടുന്ന ക്ലബുകൾക്ക് വലിയ തിരിച്ചടിയാണ് നൽകുക. ഇതോടെ അർജന്റീന താരം ക്ലബ് വിടാനുള്ള സാധ്യത കുറയും. നിലവിൽ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങി നിരവധി ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്. ഇനി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ നേടാൻ ഇന്റർ മിലാനു കഴിഞ്ഞാൽ കൂടുതൽ ക്ലബുകൾ താരത്തിനായി രംഗത്തു വരുമെന്നുമുറപ്പാണ്.
Inter CEO Says Lautaro Martinez Will Be The Next Captain Of Club