വമ്പൻ തോൽവി വഴങ്ങിയെങ്കിലും ഒരു കാര്യത്തിൽ സന്തോഷമുണ്ടെന്ന് ഇവാന്റെ പ്രതികരണം, ആരാധകർ കട്ടക്കലിപ്പിൽ | Ivan Vukomanovic
കലിംഗ സൂപ്പർകപ്പിൽ കഴിഞ്ഞ ദിവസം നടന്ന അവസാനത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കനത്ത തോൽവിയാണു വഴങ്ങിയത്. ആദ്യത്തെ മത്സരത്തിൽ വിജയം നേടിയ ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിൽ ജംഷഡ്പൂരിനോട് തോൽവി വഴങ്ങിയപ്പോൾ തന്നെ ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു. അതിനു പിന്നാലെയാണ് അവസാന മത്സരത്തിൽ പൊരുതുക പോലും ചെയ്യാതെ കീഴടങ്ങിയത്.
പ്രധാന താരങ്ങൾ പലരും ആദ്യ ഇലവനിൽ ഇല്ലാതെ ബ്ലാസ്റ്റേഴ്സ് ഇറങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. പാർത്തീബ് ഗോഗോയ്, മൊഹമ്മദ് അലി ബേമമ്മേർ, റെഡീം ടീലാങ്, മലയാളി താരം ജിതിൻ എംഎസ് എന്നിവർ നോർത്ത്ഈസ്റ്റിനു വേണ്ടി ഗോളുകൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ ദിമിത്രിയോസിന്റെ വകയായിരുന്നു.
Ivan when asked about Super Cup journey : Happy that we don't have injuries, playing time to youngsters, Enjoy some good games here pic.twitter.com/GwkjAdPCqp
— Abdul Rahman Mashood (@abdulrahmanmash) January 20, 2024
അതേസമയം മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞ വാക്കുകൾ നിരാശപ്പെടുത്തുന്നതായിരുന്നു. ഇത്രയും വലിയൊരു തോൽവി വഴങ്ങിയെങ്കിലും ടീമിലെ താരങ്ങൾക്ക് പരിക്കുകളൊന്നും ഇല്ലാത്തതിൽ തനിക്ക് സന്തോഷമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വലിയ മത്സരങ്ങൾ വരാനിരിക്കുന്നുണ്ടെന്നും അദ്ദേഹം മത്സരത്തിന് ശേഷം പറഞ്ഞു.
സൂപ്പർ കപ്പിനെ കേരള ബ്ലാസ്റ്റേഴ്സ് വളരെ ലാഘവത്വത്തോടെയാണ് എടുത്തിരിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. ഏറ്റവും മികച്ച സ്ക്വാഡിനെ തന്നെ സൂപ്പർകപ്പിനു അണിനിരത്തിയെങ്കിലും കിരീടം നേടാൻ പൊരുതണമെന്ന ആവേശം അവരിലുണ്ടാക്കാൻ പരിശീലകനും ശ്രമിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലേയും പ്രകടനത്തിൽ നിന്നും അത് വ്യക്തമാണ്.
കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത് ഐഎസ്എൽ ആണെന്ന് തൽക്കാലം കരുതാനേ വഴിയുള്ളൂ. എന്നാൽ ആരാധകർ ഒരു കിരീടം പ്രതീക്ഷിച്ചിരുന്നു എന്നത് സത്യമാണ്. സൂപ്പർ കപ്പ് സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നെങ്കിൽ അത് ഐഎസ്എൽ ആരംഭിക്കുമ്പോൾ കൂടുതൽ ആത്മവിശ്വാസം നൽകിയേനെ. എന്തായാലും ഐഎസ്എൽ രണ്ടാം പകുതി കൂടുതൽ കടുപ്പമായിരിക്കും എന്നുറപ്പാണ്.
Ivan Vukomanovic On Kerala Blasters Loss