ഇവാനാശാനെ സിനിമയിലെടുത്തു, ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹീറോ മലയാള സിനിമയിലേക്ക്
മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന ഇവാൻ വുകോമനോവിച്ച് ഒരു കിരീടം പോലും ക്ലബിന് സ്വന്തമാക്കി നൽകിയില്ലെങ്കിലും ആരാധകരുടെ മനസിൽ അദ്ദേഹം ഹീറോയാണ്. അദ്ദേഹം ക്ലബ് വിടണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്തവരാണ് ഭൂരിഭാഗം ആരാധകരും.
മോശം ഫോമിലൂടെ കടന്നു പോകുന്ന ഒരു ടീമിനെ പരിശീലകനായതിനു ശേഷം സ്ഥിരതയോടെ കളിപ്പിക്കാൻ കഴിഞ്ഞുവെന്നതും ഐഎസ്എൽ നേതൃത്വത്തിനെതിരെ നടത്തിയ വിമർശനവുമെല്ലാമാണ് അദ്ദേഹത്തെ ആരാധകരുടെ മനസിലെ ഹീറോയാക്കി മാറ്റിയത്.
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം ഇവാൻ വുകോമനോവിച്ച് മറ്റൊരു ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിട്ടില്ല. അതിനിടയിൽ മലയാള സിനിമയിൽ തന്റെയൊരു എൻട്രി പ്രതീക്ഷിക്കാമെന്ന് കഴിഞ്ഞ ദിവസം റിയാദിൽ വെച്ച് സംസാരിക്കുമ്പോൾ അദ്ദേഹം വ്യക്തമാക്കി.
Question: There are rumours that you will be one of actors in a Malayalam movie, is it true?
Ivan Vukomanović 🗣️“Yes there is a possibility, there were talks, we are still in a way of preparing that project so we'll see what will happen.” [MEDIAONE] #KBFC pic.twitter.com/d0A6mLm3WA
— KBFC XTRA (@kbfcxtra) October 19, 2024
“മലയാള സിനിമയിൽ അഭിനയിക്കാനുള്ള ഒരു സാധ്യതയുണ്ട്. ഞങ്ങൾ ചർച്ചകൾ നടത്തിയിരുന്നു. പ്രോജക്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. എന്താണ് സംഭവിക്കുകയെന്നു നമുക്ക് കാത്തിരുന്നു കാണാം.” മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഇവാൻ വുകോമനോവിച്ച് പറഞ്ഞു.
ഇതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന സമയത്ത് ഒരു പരസ്യചിത്രത്തിൽ ഇവാൻ വുകോമനോവിച്ച് അഭിനയിച്ചിരുന്നു. കേരളത്തിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി അടുത്ത ബന്ധമുള്ള അദ്ദേഹത്തിന്റെ സിനിമയെ ആരാധകർ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.