ഇനിയെല്ലാ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയേക്കാം, മുന്നറിയിപ്പുമായി പരിശീലകൻ ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സമീപകാലത്തെ ഫോം ആരാധകരെ തീർത്തും നിരാശപ്പെടുത്തുന്ന ഒന്നാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സീസണിന്റെ ആദ്യപകുതി അവസാനിപ്പിച്ചപ്പോൾ മികച്ച പ്രകടനം നടത്തി ആരാധകർക്ക് പ്രതീക്ഷ നൽകിയ ടീം സൂപ്പർകപ്പ് മുതലിങ്ങോട്ട് മോശം പ്രകടനമാണ് നടത്തിയത്. അവസാനത്തെ അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി.

കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് ഇവാൻ വുകോമനോവിച്ച് സംസാരിച്ചിരുന്നു. തോൽവിയുടെ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്ന് പറഞ്ഞ ഇവാൻ വുകോമനോവിച്ച് പക്ഷെ ഇതേ സമീപനമാണ് ടീമിൽ നിന്നും ഉണ്ടാകുന്നതെങ്കിൽ ഇനിയുള്ള ഒരു മത്സരത്തിലും വിജയം നേടാൻ കഴിയില്ലെന്നും വ്യക്തമാക്കുകയുണ്ടായി.

“ആരാധകരുടെ മുന്നിൽ കളിക്കുമ്പോൾ തീർച്ചയായും ഉണ്ടാകേണ്ട നിലവാരം ടീമിനുണ്ടായിരുന്നില്ല. എനിക്കതിൽ വളരെയധികം നിരാശയുണ്ട്, ആ പ്രകടനത്തിന്റെ ഉത്തരവാദിത്വം എനിക്കു തന്നെയാണ്. ഇതേ സമീപനമാണ് തുടരുന്നതെങ്കിൽ ഇനി ബാക്കിയുള്ള മത്സരങ്ങളിലെല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് തോൽക്കും. അതിലൊരു സംശയവുമില്ല.” ഇവാൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഫെബ്രുവരി പതിനാറിന് ചെന്നൈയിൻ എഫ്‌സിക്കെതിരെയാണ്. ചെന്നൈയുടെ മൈതാനത്ത് വെച്ച് നടക്കുന്ന മത്സരത്തിൽ വിജയം സ്വന്തമാക്കിയില്ലെങ്കിൽ ടീമിന്റെ ആത്മവിശ്വാസം ഇനിയും നഷ്‌ടമാകും. ഐഎസ്എല്ലിലെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും തോൽവി വഴങ്ങിയ ടീമാണ് ചെന്നൈയിൻ എഫ്‌സിയെന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽകുന്നു.

Iv