ആരാധകരോഷത്തിനു മുന്നിൽ തലകുനിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങൾ, മത്സരത്തിനു ശേഷമുണ്ടായത് നാടകീയസംഭവങ്ങൾ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. പോയിന്റ് ടേബിളിൽ അവസാനസ്ഥാനത്തു കിടക്കുന്ന പഞ്ചാബ് എഫ്സിക്കെതിരെ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ഒരു ഗോളിന് മുന്നിലെത്തിയതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളുകൾ വഴങ്ങിയത്.
മത്സരത്തിൽ ടീമിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. പോയിന്റ് ടേബിളിൽ അവസാനസ്ഥാനത്താണ് കിടക്കുന്നതെങ്കിലും പഞ്ചാബ് എഫ്സി നിരന്തരം ആക്രമിച്ചാണ് കളിച്ചത്. ബ്ലാസ്റ്റേഴ്സും നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും അതൊന്നും ഗോളിലേക്ക് വഴി തുറക്കുന്ന മികച്ച നീക്കങ്ങളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല.
Here is the Video.#KBFC https://t.co/q6fZrE023R pic.twitter.com/bSdudvE3uV
— Anush (@realanushh) February 12, 2024
മത്സരത്തിലെ തോൽവിയും ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനവും ആരാധകരുടെ രോഷത്തിനും കാരണമായി. മത്സരത്തിന് ശേഷം ആരാധകരെ അഭിവാദ്യം ചെയ്യാൻ പോയ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ താരങ്ങളോട് രോഷത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതികരിച്ചത്. മൈക്രോഫോണിലൂടെ അവർ താരങ്ങളുടെ മനോഭാവത്തിനെതിരെ വിമർശനം നടത്തി.
“നിങ്ങൾ കളിക്കേണ്ടത് ഈ ബാഡ്ജിനു വേണ്ടിയാണ്. അതിനോട് ആത്മാർഥത കാണിക്കൂ” എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടം ബ്ലാസ്റ്റേഴ്സ് താരങ്ങളോട് ആവശ്യപ്പെട്ടത്. തലകുനിച്ച്, ആരാധകരുടെ വിമർശനങ്ങളെ താരങ്ങൾ മുഴുവനായും കേട്ടു. ഒടുവിൽ കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ വേണ്ടിയുള്ള പിന്തുണയും ആരാധകർ നൽകി.
കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ തീവ്ര ആരാധകക്കൂട്ടം തന്നെ ടീമിനെതിരെ ഇത്രയും ശക്തമായ രീതിയിൽ വിമർശനം നടത്തണമെങ്കിൽ സാധാരണ ആരാധകർക്ക് ടീമിനോട് വലിയ രോഷമുണ്ടെന്നത് വ്യക്തമാണ്. സീസണിന്റെ ആദ്യപകുതിയിൽ മികച്ച പ്രകടനം നടത്തിയ ടീമാണ് രണ്ടാം പകുതിയിൽ കളിച്ച രണ്ടു മത്സരങ്ങളിലും ദയനീയമായി കീഴടങ്ങിയത്.
Kerala Blasters Fans Showed Their Disappointment To Players