മൊറോക്കൻ സൂപ്പർതാരത്തെ സ്വന്തമാക്കിയാൽ ആരാകും പുറത്തു പോവുന്നത്, ആശങ്കയോടെ ബ്ലാസ്റ്റേഴ്സ് ആരാധകർ | Kerala Blasters
എഫ്സി ഗോവയുടെ മൊറോക്കൻ താരമായ നോവ സദൂയിയെ സ്വന്തമാക്കാനുള്ള ചർച്ചകൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾ ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. ഈ വാർത്ത പുറത്തു വരുന്നതിനു മുൻപ് തന്നെ ട്രാൻസ്ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ ഈ സീസൺ അവസാനിച്ചതിന് ശേഷം ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട വലിയൊരു അപ്ഡേറ്റ് നൽകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇത് രണ്ടും ചേർത്ത് വായിക്കുമ്പോൾ അടുത്ത സീസണിൽ എഫ്സി ഗോവ താരം ബ്ലാസ്റ്റേഴ്സിൽ കളിക്കാനുള്ള വലിയ സാധ്യതയാണ് തുറന്നു വരുന്നത്. നിലവിൽ ചർച്ചകൾ ആരംഭിച്ചിട്ടേയുള്ളൂ എന്നതിനാൽ പ്രതിഫലം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകേണ്ടി വരും. എന്നാൽ സദൂയിയുടെ എഫ്സി ഗോവ കരാർ ഈ സീസണോടെ അവസാനിക്കുന്നത് ബ്ലാസ്റ്റേഴ്സിന് വലിയ സാധ്യത തുറന്നു നൽകുന്നു.
🎖️💣 Kerala Blasters FC are in talks with Noah Sadaoui for a multi-year deal. 🇲🇦 @90ndstoppage #KBFC pic.twitter.com/0pZ3eBGbcH
— KBFC XTRA (@kbfcxtra) March 9, 2024
അതേസമയം സദൂയി വന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും പുറത്തു പോകുന്നത് ആരായിരിക്കുമെന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. അഡ്രിയാൻ ലൂണ, ദിമിത്രിയോസ്, ഡൈസുകെ, ലെസ്കോവിച്ച്, മിലോസ് എന്നിവരുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോകുന്നതിനാൽ ഇവരിൽ ആരും പുറത്തു പോയേക്കുമെന്നതാണ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ആശങ്ക നൽകുന്നത്.
മുന്നേറ്റനിര താരമായ സദൂയിക്ക് പകരം ഒരു മുന്നേറ്റനിര താരത്തെയാണ് ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുന്നത് എങ്കിൽ ക്ലബ് വിടുക ദിമിത്രിയോസോ ലൂണയോ ആയിരിക്കും. ദിമിത്രിയോസ് ഈ സീസണിന് ശേഷം ബ്ലാസ്റ്റേഴ്സ് വിടുമെന്ന സൂചനകൾ പല ഭാഗത്തു നിന്നും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ രണ്ടു സീസണായി ടീമിന്റെ ടോപ് സ്കോററായ താരത്തെ ഒഴിവാക്കിയാൽ അത് ആരാധകരുടെ പ്രതിഷേധത്തിനിടയാക്കും.
അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായതിനാലും ഡൈസുകെ ഏഷ്യൻ ക്വാട്ടയിലുള്ള താരമായതിനാലും ഒഴിവാക്കാനുള്ള സാധ്യതയില്ല. പ്രതിരോധതാരങ്ങളെ ഒഴിവാക്കി ഒരു മുന്നേറ്റനിര താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാനും ഒരുങ്ങിയേക്കില്ല. എന്തായാലും സദൂയി വരികയാണെങ്കിൽ ആര് പുറത്തു പോകുമെന്ന കാര്യത്തിൽ ആശങ്ക തുടരുന്നുണ്ട്.
Kerala Blasters Need To Omit Players For New Arrivals