വമ്പൻ ടീമുകളെ തകർത്തെറിയുന്ന ബ്ലാസ്റ്റേഴ്സ്, ഈ സീസണിൽ മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത റെക്കോർഡ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോമിലേക്ക് വീണ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തോടെ ആത്മവിശ്വാസം വീണ്ടെടുത്തു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നിരുന്ന ടീം അതിനു ശേഷം രണ്ടാം പകുതിയിൽ ആഞ്ഞടിച്ച് നാല് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ഐഎസ്എൽ കിരീടം നേടാൻ കഴിയുമെന്ന ടീമിന്റെ പ്രതീക്ഷകൾ സജീവമായിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ഈ സീസണിൽ മറ്റൊരു നേട്ടം കൂടി ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ടോപ് സിക്സിലുള്ള എല്ലാ ടീമുകൾക്കെതിരെയും ഈ സീസണിൽ വിജയം സ്വന്തമാക്കിയ ഒരേയൊരു ടീം കൂടിയാണ് ബ്ലാസ്റ്റേഴ്സ്. മികച്ച ഫോമിലായിരുന്ന ഗോവക്കെതിരെ സ്വന്തം മൈതാനത്ത് നേടിയ വിജയത്തോടെയാണ് ഈ നേട്ടം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
LOOK WHAT THAT GOAL MEANT TO IVAN!🔥💯#KBFCFCG #ISL #ISL10 #LetsFootball #KeralaBlasters | @KeralaBlasters @ivanvuko19 @KBFC_12thplayer @kbfc_manjappada @blasters_army pic.twitter.com/vzeQJiwzga
— Indian Super League (@IndSuperLeague) February 25, 2024
ടോപ് സിക്സിൽ ബ്ലാസ്റ്റേഴ്സിനെ ഒഴിച്ചു നിർത്തിയാലുള്ള അഞ്ചു ടീമുകളായ ഒഡിഷ, മുംബൈ, സിറ്റി, മോഹൻ ബഗാൻ, എഫ്സി ഗോവ എന്നിവർക്കെതിരെയെല്ലാം ബ്ലാസ്റ്റേഴ്സ് വിജയം നേടി. എന്നാൽ നിലവിൽ ഇതിൽ ഒരു ടീമിനെതിരെയും ഹോം, എവേ മത്സരങ്ങളിൽ വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. മോഹൻ ബഗാൻ, ജംഷഡ്പൂർ എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ അതിനുള്ള അവസരമാണ്.
. @KeralaBlasters is the only team defeated all top 5 this season so far 😌#ISL10 #KBFC
— Abdul Rahman Mashood (@abdulrahmanmash) February 25, 2024
ഈ സീസണിൽ ഐഎസ്എല്ലിലെ എല്ലാ ടീമുകൾക്കെതിരെയും വിജയമെന്ന നേട്ടം ചെറിയ വ്യത്യാസത്തിലാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്. ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വിജയം നേടാൻ ബാക്കിയുള്ളത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇനി ഒരു മത്സരം ബാക്കിയുണ്ടെങ്കിലും ചെന്നൈക്കെതിരെയുള്ള രണ്ടു മത്സരവും കഴിഞ്ഞതിനാൽ അതിനു സാധ്യതയില്ല.
എന്തായാലും കഴിഞ്ഞ മത്സരത്തിലെ വിജയം ബ്ലാസ്റ്റേഴ്സിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. സീസണിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ ഗോവക്കെതിരെയാണ് ആ വിജയം നേടിയതെന്നത് ആത്മവിശ്വാസം ഉയരാൻ കാരണമായി. അടുത്ത മത്സരത്തിൽ ബെംഗളൂരുവിനെ അവരുടെ മൈതാനത്ത് കീഴടക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം ഇനിയുമുയരും.
Kerala Blasters Only Team Defeated Top 6 This Season