പ്ലേ ഓഫ് വിജയിച്ചാലും സെമിയിൽ ബ്ലാസ്റ്റേഴ്സ് വിയർക്കും, എതിരാളിയാരെന്ന കാര്യത്തിൽ തീരുമാനമായി | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാനത്തെ മത്സരം ഇന്നലെ പൂർത്തിയായി. ഒന്നാം സ്ഥാനത്തേക്ക് വരാൻ മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിൽ പോരാടിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മോഹൻ ബഗാൻ വിജയം സ്വന്തമാക്കി. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയ മോഹൻ ബഗാൻ ഈ സീസണിലെ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കുകയും ചെയ്തു.
മോഹൻ ബഗാൻ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കിയതോടെ പ്ലേ ഓഫ് മത്സരങ്ങൾക്ക് ശേഷം നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളുടെ ചിത്രം തെളിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ഒഡിഷ എഫ്സിയും തമ്മിൽ നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ വിജയം നേടുന്ന ടീം സെമിയിൽ നേരിടുക ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കിയ മോഹൻ ബഗാനെയായിരിക്കും എന്നുറപ്പായിട്ടുണ്ട്.
Whoever is winning Odisha vs KBFC
MB will play without Hamil https://t.co/vaxiBTveHv— Abdul Rahman Mashood (@abdulrahmanmash) April 15, 2024
പ്ലേ ഓഫ് തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് കടുപ്പമേറിയ മത്സരമാണെങ്കിലും അതിൽ വിജയിച്ച് സെമിയിൽ എത്തുകയാണെങ്കിൽ അതിനേക്കാൾ ബുദ്ധിമുട്ടേറിയ മത്സരമായിരിക്കും. ഫൈനലിൽ എത്താനുള്ള ടീമിന്റെ സാധ്യതകൾ തീരെയില്ല. പ്ലേ ഓഫിൽ നിന്നും മുന്നേറിയാൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള ഒരേയൊരു ആശ്വാസം മുംബൈ സിറ്റിക്കെതിരെ ചുവപ്പുകാർഡ് വാങ്ങിയ ഹാമിൽ കളിക്കില്ലെന്നതാണ്.
ഒരുപാട് തിരിച്ചടികളുടെ ഇടയിൽ നിൽക്കുന്ന ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. നിരവധി താരങ്ങൾ പരിക്കേറ്റു പുറത്തു പോയ ടീമിലെ താരത്തിന് സസ്പെൻഷനും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതീക്ഷകൾ ഒന്നുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തതിനാൽ തന്നെ കൈമെയ് മറന്നുള്ള ഒരു പോരാട്ടം ബ്ലാസ്റ്റേഴ്സ് കാഴ്ച വെക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Kerala Blasters Will Face Mohun Bagan If They Reach Semi Final