രണ്ടു പൊസിഷനിൽ കളിക്കാനാകും, കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്യൻ താരത്തെ സ്വന്തമാക്കുന്നതിനരികെ | Kerala Blasters
സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെ എത്തിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ മാറ്റങ്ങൾ ഉണ്ടാവുകയാണ്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന വിദേശതാരങ്ങളിൽ ദിമിത്രിയോസ്, ഫെഡോർ ചെർണിച്ച്, ഡൈസുകെ, ലെസ്കോവിച്ച് എന്നിവരെല്ലാം ക്ലബ് വിട്ടു. നിലവിൽ പെപ്ര, മിലോസ്, ലൂണ എന്നിവർക്കൊപ്പം നോഹ സദൂയിയുമാണ് ബ്ലാസ്റ്റേഴ്സിലെ വിദേശതാരങ്ങൾ.
അടുത്ത സീസണിലേക്കായി പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ടെങ്കിലും ഇതുവരെ സൈനിംഗുകൾ ഒന്നും പൂർത്തിയായിട്ടില്ല. ഏതാനും ഇന്ത്യൻ താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരിക്കുന്നത്. ഏതു വിദേശതാരമാണ് ബ്ലാസ്റ്റേഴ്സിൽ എത്താൻ പോകുന്നതെന്ന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ആരാധകരുടെ പ്രതീക്ഷകൾ സജീവമാക്കി ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഒരു യൂറോപ്യൻ താരത്തിന്റെ സൈനിങ് അടുത്ത ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കാനുള്ള സാധ്യതയുണ്ട്. ഏതു കളിക്കാരനാണെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും മുന്നേറ്റനിരയിലും മധ്യനിരയിലും കളിക്കാൻ കഴിയുന്ന താരമാണ് വരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ സാധ്യതയുള്ള ഒരു താരം മാഗ്നസ് എറിക്സണാണ്. മധ്യനിരയിലെ മുന്നേറ്റനിരയിൽ റൈറ്റ് വിങ്ങിലും കളിക്കാൻ കഴിയുന്ന താരമാണ് മാഗ്നസ് എറിക്സൺ. താരം നിലവിലുള്ള ക്ലബ് വിടുകയാണെന്ന അഭ്യൂഹങ്ങൾ നേരത്തെയുണ്ടായിരുന്നു. ചേക്കേറാൻ പരിഗണിക്കുന്ന ക്ലബുകളിലൊന്ന് കേരള ബ്ലാസ്റ്റേഴ്സുമാണ്.
മൈക്കൽ സ്റ്റാറെക്ക് കീഴിൽ മുൻപ് കളിച്ചിട്ടുള്ള എറിക്സൺ ആയിരിക്കും ആ സൈനിങ് എന്നാണു ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ പ്രതീക്ഷകളെ തകിടം മരിക്കുന്ന സൈനിംഗുകളാണ് ബ്ലാസ്റ്റേഴ്സ് എല്ലായിപ്പോഴും നടത്താറുള്ളത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കുകയെന്നു കണ്ടറിയുക തന്നെ വേണം.
Kerala Blasters Close To Sign A European Player