ലൂണയെയും ബ്ലാസ്റ്റേഴ്സിനേയും ലോകമറിഞ്ഞു തുടങ്ങി, ഗോൾവീഡിയോ സ്റ്റോറിയാക്കി പ്രമുഖ സെലിബ്രിറ്റി | Khaby Lame
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും സംഘടിതമായ ആരാധകപ്പടയുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആദ്യത്തെ സീസൺ മുതൽ തന്നെ വമ്പൻ പിന്തുണയോടെ ടീമിന് പിന്നിൽ അണിനിരന്ന ആരാധകർ ഓരോ സീസൺ കഴിയുന്തോറും കൂടുതൽ ശക്തിപ്പെട്ടു വന്നു. ബ്ലാസ്റ്റേഴ്സ് കിരീടമൊന്നും നേടാതിരിക്കുമ്പോഴും ഈ പിന്തുണയ്ക്ക് യാതൊരു കുറവുമില്ല.
കേരള ബ്ലാസ്റ്റേഴ്സിനേയും ആരാധകരെയും ലോകമറിഞ്ഞു തുടങ്ങിയിട്ടുമുണ്ട്. കൊച്ചിയിലെ സ്റ്റേഡിയത്തിൽ ആരാധകർ മഞ്ഞക്കടൽ തീർക്കുന്നതിന്റെ വീഡിയോ ഫുട്ബോൾ സംബന്ധമായ നിരവധി പ്രമുഖ പേജുകളിൽ വന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി കഴിഞ്ഞ ദിവസം എത്തിയിരിക്കുകയാണ്. പ്രമുഖ സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ ഖാബി ലേം ആണ് ബ്ലാസ്റ്റേഴ്സിനെക്കുറിച്ചുള്ള സ്റ്റോറി പോസ്റ്റ് ചെയ്തത്.
Khaby Lame posted Luna's Chip goal Odisha FC to his story. 🤯#isl10 #Kbfc pic.twitter.com/1JLhc6on4W
— Hari (@Harii33) March 24, 2024
ഇൻസ്റ്റാഗ്രാമിൽ നാൽപത് മില്യണിലധികം ഫോളോവേഴ്സുള്ള ഇൻഫ്ളുവൻസറാണ് ഖാബി ലേം. അദ്ദേഹം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തത് ഈ സീസണിൽ ഒഡിഷ എഫ്സിക്കെതിരെ അഡ്രിയാൻ ലൂണ നേടിയ ചിപ്പ് ഗോളാണ്. പിൻനിരയിൽ നിന്നും വന്ന പാസ് സ്വീകരിച്ച് ഗോൾകീപ്പറുടെ തലയ്ക്കു മുകളിലൂടെ കോരിയിട്ടു താരം മനോഹരമായാണ് ആ ഗോൾ നേടിയത്.
🎥 Adrian Luna's goal against Odisha FC selected as KBFC Goal Of The Month 🎯🇺🇾 #KBFC pic.twitter.com/QDq5DSfjBk
— KBFC XTRA (@kbfcxtra) November 2, 2023
433 എന്ന ഫുട്ബോൾ പേജ് ആ ഗോളിന്റെ വീഡിയോ ഷെയർ ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഖാബി അത് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയത്. ബ്ലാസ്റ്റേഴ്സ് ആരാധകരെ തന്റെ പേജിലേക്ക് ആകർഷിക്കാനുള്ള ഖാബിയുടെ തന്ത്രം ഇതിന്റെ പിന്നിലുണ്ടോ എന്നറിയില്ല. എന്തായാലും ഖാബി ലൂണയുടെ ഗോൾ ഷെയർ ചെയ്തത് അഭിമാനിക്കാനുള്ള കാര്യം തന്നെയാണ്.
ബ്ലാസ്റ്റേഴ്സിനെ ലോകമറിയുന്നുണ്ട് എന്നതിന്റെ തെളിവ് തന്നെയാണിത്. നിലവിൽ ഏഷ്യയിലെ തന്നെ ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് നടക്കുന്ന ക്ലബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. റൊണാൾഡോ കളിക്കുന്നത് കൊണ്ടു മാത്രം അൽ നസ്ർ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് കൊച്ചു കേരളത്തിൽ നിന്നുള്ള ബ്ലാസ്റ്റേഴ്സ് നിൽക്കുന്നത്.
Khaby Lame Posted Adrian Luna Goal Against Odisha FC